28ാമത് ഐ എഫ് എഫ് കെ പുരസ്‌കാരം; ‘ഈവിള്‍ ഡെസ് നോട്ട് എക്‌സിസ്റ്റി’ന് സുവര്‍ണ ചകോരം

28മത് കേരള രാജ്യന്തര ചലച്ചിത്ര മേളയിലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജപ്പാനീസ് ചിത്രം ‘ഈവിള്‍ ഡെസ് നോട്ട് എക്‌സിസ്റ്റ്’ ന് സുവര്‍ണ ചകോരം പുരസ്‌കാരം. ചിത്രത്തിന്റെ സംവിധായകൻ റ്യുസുകെ ഹമഗുചിയാണ്. മികച്ച വിദേശ ചിത്രത്തിനുള്ള പുരസ്‌കാരം ‘പ്രിസണ്‍ ഇന്‍ ദി ആന്‍ഡസി’ന് ലഭിച്ചു. ഫിലിപ്പ് കാര്‍മോണയാണ് സംവിധായകന്‍.

Also read:പാര്‍ലമെന്റ് ആക്രമണത്തിന്റെ സൂത്രധാരന്‍ ലളിത് ഝാ: ദില്ലി പൊലീസ്

മലയാളത്തിലെ പുതുമുഖ സംവിധായകയ്ക്കുള്ള ഫിപ്രസി പുരസ്‌കാരം ശ്രുതി ശരണ്യം നേടി. ഫാസില്‍ റസാക്കിനാണ് മികച്ച നവാഗത മലയാളം സംവിധായകനുള്ള രജത ചകോരം പുരസ്‌കാരം . ‘തടവ്’ എന്ന ചിത്രത്തിന്റെ മികവിനാണ് പുരസ്‌കാരം ലഭിച്ചത്. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരം ‘ആട്ടം’ എന്ന സിനിമ സ്വന്തമാക്കി. ആനന്ദ് ഏകര്‍ഷിയാണ് ചിത്രത്തിന്റെ സംവിധായകന്‍.

Also read:നവകേരള സദസ്; ജനകീയ സര്‍ക്കാരിന് ഉജ്വലസ്വീകരണം നല്‍കി അമ്പലപ്പുഴ

ഉത്തം കമാത്തിക്ക് ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചു. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരം സൺ‌ഡേ എന്ന ചിത്രത്തിനാണ്. പോളിഷ് സംവിധായകന്‍ ക്രിസ്‌റ്റോഫ് സനൂസിക്ക് ലൈഫ് ടൈം അവാര്‍ഡ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News