ഇരുപത്തിയെട്ടാമത് ഐ എഫ് എഫ് കെ ക്ക് തിരുവനന്തപുരത്ത് നാളെ തുടക്കമാകും. പ്രധാനവേദിയായ ടാഗോര്‍ തീയറ്ററില്‍ വൈകിട്ട് ആറ് മണിക്കാണ് ഉദ്ഘാടന സമ്മേളനം. സുഡാനിയന്‍ നവാഗത സംവിധായകന്‍ മുഹമ്മദ് കൊര്‍ദോഫാനിയുടെ ഗുഡ്‌ബൈ ജൂലിയ ആണ് ഉദ്ഘാടന ചിത്രം. 19 വിഭാഗങ്ങളിലായി 180 ഓളം ചിത്രങ്ങളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുന്നത്.
14 സിനിമകൾ അന്താരാഷ്ട്ര മത്സരവിഭാഗത്തിലും 12 ചിത്രങ്ങൾ മലയാള സിനിമ റ്റുഡേ വിഭാഗത്തിലും 7 സിനിമകൾ ഇന്ത്യൻ സിനിമ നൗ വിഭാഗത്തിലും പ്രദർശിപ്പിക്കും. 62 സിനിമകളാണ് ലോകസിനിമാ വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. ഇതിൽ 26 സിനിമകൾ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കറിന് വിവിധ രാജ്യങ്ങൾ തെരഞ്ഞെടുത്ത ഔദ്യോഗിക എൻട്രികളാണ്. ഇത്തവണ മേളയിൽ 12000 ഡെലിഗേറ്റുകൾ പങ്കെടുക്കും. മേളയിൽ അതിഥികളായി 100ൽപ്പരം ചലച്ചിത്രപ്രവർത്തകർ എത്തുന്നുണ്ട്. വിഖ്യാത പോളിഷ് സംവിധായകനായ ക്രിസ്റ്റോഫ് സനൂസിക്കുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് മേളയുടെ സമാപനച്ചടങ്ങിൽ സമ്മാനിക്കും.
Also read:തെലങ്കാന മുഖ്യമന്ത്രിയായി എ രേവന്ത് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
കൺട്രി ഫോക്കസ് വിഭാഗത്തിൽ ആറ് ക്യൂബൻ ചിത്രങ്ങൾ പ്രദർശിപ്പിക്കും. മേളയിൽ അതിഥികളായി ക്യൂബൻ സംവിധായകരായ ഹോർഹെ ലൂയി സാഞ്ചസ്, അലെഹാന്ദ്രോ ഗിൽ, നിർമ്മാതാവ് റോസ മരിയ വാൽഡസ് എന്നിവർ പങ്കെടുക്കും. പൊരുതുന്ന പലസ്തീനിനോടുള്ള ഐക്യദാർഢ്യമായി ഏഴ് അധിനിവേശ വിരുദ്ധ സിനിമകളുടെ പാക്കേജ് മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here