ഏഷ്യൻ ഗെയിംസ്; അമ്പെയ്ത്ത് കോമ്പൗണ്ടില്‍ ഇന്ത്യയുടെ പുരുഷ ടീമിന് സ്വര്‍ണം

അമ്പെയ്ത്തിൽ കോമ്പൗണ്ട് വിഭാഗത്തില്‍ ഇന്ത്യയുടെ പുരുഷ ടീമിന് സ്വർണം. ഓജസ് പ്രവീണ്‍, അഭിഷേക് വര്‍മ്മ, പ്രഥമേഷ് ജോകര്‍ എന്നിവരാണ് ഇന്ത്യക്ക് സ്വര്‍ണം നേടിക്കൊടുത്തത്. ഫൈനലില്‍ കൊറിയയെ തോല്‍പ്പിച്ചാണ് ഇന്ത്യ സ്വർണം സ്വന്തമാക്കിയത്. ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സ്വർണ നേട്ടം 21ആയി.

Also read:1.5 മില്യൺ ഫോളോവേഴ്സ്; വൻകിട ഫാഷൻ ബ്രാൻഡുകളുടെ മുഖം; പത്തുവയസുകാരി ഫാഷൻ ലോകത്തെ താരം

നേരത്തെ, സ്ക്വാഷ് മിക്സഡ് ഡബിൾസ് ഇനത്തിലാണ് ഇന്ത്യൻ സഖ്യം സുവർണനേട്ടം കുറിച്ചത്. മലയാളി താരം ദീപിക പള്ളിക്കൽ – ഹരീന്ദര്‍ പാല്‍ സിങ് എന്നിവരുടെ സഖ്യമാണ് സ്വർണം നേടിയത്. ഫൈനലില്‍ മലേഷ്യയെ 2-0ന് കീഴടക്കിയാണ് ഇന്ത്യയുടെ സ്വര്‍ണ നേട്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News