ഉപതെരഞ്ഞെടുപ്പ്, ചേലക്കര മണ്ഡലത്തിലേക്ക് കാറിൽ കടത്തുകയായിരുന്ന 25 ലക്ഷം രൂപ പിടികൂടി

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിൻ്റെ അതിർത്തി പ്രദേശത്ത് നിന്നും 25 ലക്ഷം രൂപ പിടികൂടി. ചേലക്കര മണ്ഡലത്തിൻ്റെ അതിർത്തി പ്രദേശമായ ചെറുതുരുത്തിയിൽ നിന്നാണ് രേഖകളില്ലാതെ കാറിൽ കടത്തിയിരുന്ന 25 ലക്ഷം രൂപ ഇലക്ഷൻ സ്ക്വാഡ് പിടികൂടിയത്. പണത്തിൻ്റെ ഉറവിടം സംബന്ധിച്ച് ഇലക്ഷൻ സ്ക്വാഡ് പരിശോധന നടത്തുന്നു. പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ കള്ളപ്പണ കടത്ത് ആരോപണങ്ങൾ ഉണ്ടായിരുന്നെങ്കിലും അനധികൃത പണം കയ്യോടെ പിടികൂടുന്നത് ഇതാദ്യമാണ്.

ALSO READ: രാത്രികളിൽ ജാഗ്രത വേണം, തമിഴ്നാട്ടിലെ കുറുവാ മോഷണ സംഘം ആലപ്പുഴയിൽ വീണ്ടുമെത്തിയതായി സ്ഥിരീകരണം; രണ്ടിടത്ത് മോഷണശ്രമം

അതേസമയം, പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസ് കള്ളപ്പണം ഇറക്കി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് എൽഡിഎഫ് ആരോപണം ഉന്നയിച്ചിരുന്നത്. യുഡിഎഫ് സ്ഥാനാർഥിയായ രാഹുൽമാങ്കൂട്ടത്തിൽ താമസിച്ചിരുന്ന ഹോട്ടലിൽ വ്യാജ ഐഡി കേസിലെ പ്രതി ഫെനി നീല ട്രോളി ബാഗുമായി രാത്രിയെത്തിയത് സംശയകരമാണെന്ന് കാണിച്ച് അടുത്തിടെ എൽഡിഎഫ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുകയും സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവരുകയും ചെയ്തിരുന്നു. ദൃശ്യങ്ങളിൽ ബാഗുമായി ഫെനി നടന്നു നീങ്ങുന്നതും രാഹുൽമാങ്കൂട്ടത്തിലും ഷാഫിപറമ്പിലും സമീപത്ത് ഉണ്ടായിരുന്നതായും വ്യക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News