ഒരു ജനതയുടെ ആത്മാവിഷ്കാരം; കൈരളി കൺതുറന്നിട്ട് കാൽ നൂറ്റാണ്ട്

kairali 25 years

കൈരളി രജതജൂബിലി നിറവില്‍‍. ഒരു ജനതയുടെ ആത്മാവിഷ്കാരമായി കൈരളിയുടെ യാത്ര ഇരുപത്തിയഞ്ചാം വർഷത്തിലേക്ക്. കാല്‍നൂറ്റാണ്ടു കാലത്തെ മലയാളിയുടെ ദൃശ്യമാധ്യമ ചരിത്രത്തിന്‍റെ ഭാഗമായ കൈരളി ഇപ്പോ‍ഴും മലയാളത്തിന്‍റെ അഭിമാനമായി തലയുയര്‍ത്തി നില്‍ക്കുന്നു.

പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് ഇന്ന് രാവിലെ 10.30ന് തിരുവന്തപുരം ഹൈസിന്ത് ഹോട്ടലില്‍ മാധ്യമ സെമിനാര്‍ സംഘടിപ്പിക്കും. ‘കേരളത്തിലെ മാധ്യമങ്ങള്‍ ഇന്നലെ, ഇന്ന്, നാളെ’ എന്ന വിഷയത്തിലാണ് സെമിനാർ. കൈര‍ളി മാനേജിംഗ് ഡയറക്ടര്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ മാധ്യമപ്രവർത്തകൻ ശശികുമാര്‍ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ രമേശ് ചെന്നിത്തല വിശിഷ്ടാതിഥിയാവും. മേയര്‍ ആര്യാ രാജേന്ദ്രന്‍, ടി ആര്‍ അജയന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കും.

ALSO READ: സംസ്ഥാനത്ത് മഴ തുടരും; പത്തനംതിട്ടയിൽ ഇന്ന് ഓറഞ്ച് അലർട്ട്

കൈരളി 2000 ആഗസ്ത് 17നാണ് മലയാളം കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന്‍റെ കീഴിൽ കൈരളി ടിവി സംപ്രേക്ഷണം ആരംഭിച്ചത്. മലയാളത്തിലെ മൂന്നാമത്തെ സ്വകാര്യ ചാനലായാണ് കൈരളിയുടെ തുടക്കം. അഞ്ച് വർഷത്തിനിപ്പുറം 2005 ആഗസ്ത് 17ന് വാർത്താ ചാനലായ പീപ്പിൾ ടിവി സംപ്രേക്ഷണം ആരംഭിച്ചു. പീപ്പിൾ പിന്നീട് കൈരളി ന്യൂസ് എന്ന് പുനർനാമകരണം ചെയ്തു. 2007 ഏപ്രിൽ 15ന് വിനോദ സിനിമാ പരിപാടികൾക്ക് മാത്രമായി വീ ചാനൽ സംപ്രേക്ഷണം ആരംഭിച്ചു. 2015ഫെബ്രുവരി 13ന് ഗൾഫ് പ്രേക്ഷകർക്കായി കൈരളി അറേബ്യ എന്ന പേരിൽ നാലാമത്തെ ചാനലും സംപ്രേക്ഷണം തുടങ്ങി. കൈരളി ന്യൂസ് ഓൺലൈൻ എന്ന പേരിൽ ന്യൂസ് പോർട്ടലും ഡിജിറ്റൽ വാർത്താലോകത്ത് ശക്തമായി മുന്നോട്ടുപോകുന്നു.

ഇതിനോടകം ശ്രദ്ധേയായ ഒട്ടനവധി പരിപാടികളാണ് കൈരളിയിലൂടെ മലയാളി ജനത ഏറ്റെടുത്തിട്ടുള്ളത്. മാമ്പഴം, വി കെ ശ്രീരാമന്‍റെ വേറിട്ട കാഴ്ചകൾ, ജോൺ ബ്രിട്ടാസിന്‍റെ വ്യത്യസ്ത അഭിമുഖ പരിപാടിയായ ജെ ബി ജങ്ഷൻ, സംഗീത പരിപാടിയായ സിംഫണി, മലയാളത്തിലെ ആദ്യ വിപരീത പ്രശ്നോത്തരി എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട അശ്വമേധം, റിയാലിറ്റി ഷോയായ ഗന്ധർവ സംഗീതം, പട്ടുറുമാൽ, ശ്രീനിവാസൻ അവതാരകനായ ചെറിയ ശ്രീനിയും വലിയ ലോകവും, തുടങ്ങിയവ മിനിസ്ക്രീനിൽ കൈരളിയുടെ കാഴ്ചകളെ വേറിട്ടുനിർത്തി.

രണ്ടര ലക്ഷത്തോളം ഓഹരി ഉടമകളുള്ള ലോകത്തെ തന്നെ ആദ്യ മാധ്യമ സ്ഥാപനമാണ് കൈരളി. കൈരളി അതിൻ്റെ ശൈലി കൊണ്ടും ഉള്ളടക്കം കൊണ്ടും മലയാളികളുടെ സംസ്കാരത്തെ സമഗ്രമായി ഉൾക്കൊള്ളുന്നതാണ്. ലോകമെമ്പാടുമുള്ള മലയാളികളെ രസിപ്പിക്കുകയും ആകർഷിക്കുകയും ബോധവൽക്കരിക്കുകയും ചെയ്യുന്ന ഉള്ളടക്കമാണ് കൈരളിയുടേത്. മലയാളികളുടെ മനസ്സിൽ ആഴത്തിൽ വേരൂന്നിയ, മലയാളികളുടെ ഏറ്റവും ഇഷ്ടപ്പെട്ട ചാനലായി കൈരളി ടിവി മാറിക്കഴിഞ്ഞു. മലയാളിയുടെ ദൃശ്യബോധം മാറ്റിപ്പണിത ചരിത്ര നിയോഗവുമായി മുന്നോട്ടുപോകുകയാണ് കൈരളി…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News