മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 12 നവജാത ശിശുക്കളടക്കം 31 പേരുടെ കൂട്ടമരണം, മരുന്നും ജീവനക്കാരുമില്ലെന്ന് അധികൃതര്‍

മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രികളിൽ രോഗികൾ കൂട്ടത്തോടെ മരിക്കുന്ന സംഭവങ്ങൾ തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസം 12 നവജാത ശിശുക്കൾ ഉൾപ്പെടെ 31 രോഗികളാണ് സർക്കാർ ആശുപത്രിയിൽ മരിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

ഇരുപത്തിനാല് മണിക്കൂറിനിടെയാണ് നന്ദേഡ് ജില്ലയിലെ ആശുപത്രിയില്‍ കൂട്ട മരണം ഉണ്ടായിരിക്കുന്നത്.  കൂട്ടമരണത്തിന് കാരണം മരുന്ന് ക്ഷാമമാണെന്നും മരിച്ച നവജാത ശിശുക്കളില്‍ ആറ് പേര്‍ ആണ്‍കുട്ടികളും ആറ് പേര്‍ പെണ്‍കുട്ടികളും ആണെന്ന് അധികൃതര്‍ പറഞ്ഞു. പാമ്പ് കടിയേറ്റവരടക്കം മരിച്ചവരിള്‍ ഉള്‍പ്പെടുമെന്നും അധികൃതര്‍ പറയുന്നു.

ALSO READ:  സൗദിയിൽ വനിതാ നഴ്‌സിനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു; ഡോക്ടർക്ക് അഞ്ച് വര്‍ഷം തടവ്

കൂട്ടമരണം നടന്നത് ഒരു പ്രാദേശിക ആശുപത്രിയിലാണ്. 80 കിലോമീറ്റര്‍ പരിധിയില്‍ മറ്റ് ചികിത്സാ കേന്ദ്രങ്ങള്‍ ഇല്ലാത്തതിനാല്‍ അവിടുത്തെ ആളുകലുടെ ഏക ആശ്രയമാണ് ഈ ആശുപത്രി. താങ്ങാന്‍ ക‍ഴിയുന്നതിനപ്പുറമുള്ള രോഗികളുടെ എണ്ണമാണ് മരുന്ന് ക്ഷാമത്തിലേക്ക് നയിച്ചത്. അതിനൊപ്പം ഉണ്ടായിരുന്ന പല ജീവനക്കാരും സ്ഥലം മാറിപ്പോയതും സ്ഥിതി വഷളാക്കി. ഹാഫ്കിന്‍ എന്ന സ്ഥാവനത്തില്‍ നിന്നാണ് ആശുപത്രിയിലേക്ക് വേണ്ട മരുന്നുകള്‍ വാങ്ങേണ്ടിയിരുന്നത്. പക്ഷെ മരുന്നുകള്‍ ലഭിച്ചില്ല. പലപ്പോ‍ഴും രോഗികള്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് വാങ്ങിവരുന്ന മരുന്നുകള്‍ ഉപയോഗിച്ചാണ് ചികിത്സകള്‍ നടക്കുന്നതെന്നും ആശുപത്രി ഡീന്‍ പറയുന്നു.

ALSO READ: വി എസ് ശിവകുമാർ ആരോപണ വിധേയനായ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ തട്ടിപ്പിൽ നീതി തേടി നിക്ഷേപകർ

ഇതിനിടെ സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസും രം​ഗത്തെത്തി. സംസ്ഥാനത്തെ ട്രിപ്പ് എൻജിൻ സർക്കാർ ആണ് ഉത്തരവാദിയെന്ന് എൻസിപി നേതാവ് സുപ്രിയ സുലെ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News