കോഴിക്കോട് 4 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 24 വർഷം കഠിന തടവ്

കോഴിക്കോട് പേരാമ്പ്രയിൽ 4 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 24 വർഷം കഠിന തടവും 65000 രൂപ പിഴയും ശിക്ഷ. നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതിയാണ് പേരാമ്പ്ര, കല്ലോട് സ്വദേശി കുഞ്ഞമ്മദ് (56 ) നെ ശിക്ഷിച്ചത്. 2021 നവംബർ 5 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Also Read; ‘കാവി ഭക്തി മൂത്ത് കോൺഗ്രസ്’ ജയ് ശ്രീറാം വിളിച്ച് 100 പ്രവര്‍ത്തകരുടെ സംഘത്തെ അയോധ്യ സന്ദര്‍ശനത്തിനയക്കാൻ ഉത്തര്‍പ്രദേശ് നേതൃത്വത്തിന്റെ തീരുമാനം

എൽകെജി വിദ്യാർത്ഥിനിയായ അതിജീവിതയെ ബലമായി ഗുഡ്സ് ഓട്ടോയിൽ കയറ്റി കൊണ്ട് പോയി ബലാത്സംഗം ചെയ്തെന്നാണ് കേസ്. പേരാമ്പ്ര പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സ്പെഷൽ ജഡ്ജ് എം സുഹൈബ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.മനോജ് അരൂർ ഹാജരായി.

Also Read; ‘അതിശയിപ്പിക്കുന്ന ബംഗാൾ’, ചെങ്കടലായി ബ്രിഗേഡ് പരേഡ്; ഡിവൈഎഫ്ഐ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ അറിയിച്ച്‌ മന്ത്രി എം ബി രാജേഷ് 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News