ഘാനയിൽ വംശീയ കലാപം; 20 പേർ കൊല്ലപ്പെട്ടു

BAWKU CONFLICT

വടക്കൻ ആഫ്രിക്കൻ രാജ്യമായ ഘാനയിൽ ഉണ്ടായ വംശീയ കലാപത്തിൽ ഇരുപത് പേർ കൊല്ലപ്പെട്ടു. അപ്പർ ഈസ്റ്റ് റീജിയണിലെ ബവ്കുവിലാണ് സംഘർഷമുണ്ടായത്. ഒക്ടോബർ ഇരുപത്തിനാലിന് തുടങ്ങിയ സംഘർഷത്തിന് ഇപ്പോഴും അയവില്ല.

സംഘട്ടനത്തിൽ ഉൾപ്പെട്ട ഒരു വിഭാഗം 11 വയസ്സുകാരിയെ കൊലപ്പെടുത്തിയതിനെ തുടർന്നാണ് അക്രമാസക്തമായ സംഘർഷം ആരംഭിച്ചത്. കഴിഞ്ഞ ഞായറാഴ്ച വാലെവാലെയ്ക്ക് സമീപമുള്ള ബോൾഗതംഗ-തമലെ ഹൈവേയിൽ നടന്ന ആക്രമണവുമായി ഈ സംഭവത്തിന് ബന്ധമുണ്ട് എന്നാണ് ഇപ്പോൾ ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.അജ്ഞാതരായ തോക്കുധാരികൾ റോഡ് തടയുകയും യാത്രക്കാർക്ക് നേരെ വെടിയുതിർക്കുകയും എട്ട് പേരെ കൊല്ലുകയും ചെയ്യുകയായിരുന്നുവെന്നാണ് വിവരം. ഇവർ നിരവധി വാഹനങ്ങൾക്ക് തീയിടുകയും ചെയ്‌തു.

ALSO READ;ദാരുണം! അർജന്റീനയിൽ പത്ത് നില കെട്ടിടം തകർന്നുവീണ് അപകടം, ഒരാൾ മരിച്ചു

സംഘർഷത്തെ തുടർന്ന് സ്‌കൂളുകൾ, ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെയുള്ള പൊതു സൗകര്യങ്ങൾ ഇപ്പോൾ പ്രവർത്തന രഹിതമാണ്.

അതേസമയം തിങ്കളാഴ്ച രാവിലെ ഒരു കൂട്ടം യുവാക്കൾ ബവ്കു മുനിസിപ്പൽ അസംബ്ലിയുടെ ഓഫീസുകൾ പൂട്ടിയിടുകയും സർക്കാർ തങ്ങളുടെ ആവശ്യങ്ങളിൽ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടാൽ കെട്ടിടം കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുസംഘർഷത്തെ തുടർന്ന് സാമൂഹ്യപ്രവർത്തകർ ഉൾപ്പെടെ നിരവധി പേർ നഗരത്തിൽ പലായനം ചെയ്തതായാണ് വിവരം.സംഘർഷം രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് നഗരത്തിൽ പൊലീസിനെയും സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News