കേരളത്തിലെ ഇടത് സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് ഇപ്പോള്‍ ഇരട്ടി മധുരമാണ്. പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ വാട്ടര്‍ മെട്രോയില്‍ സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം ഇരുപത് ലക്ഷം പിന്നിട്ടിരിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച കൊച്ചി വാട്ടര്‍ മെട്രോ പ്രവര്‍ത്തനം ആരംഭിച്ചത് 2023 ഏപ്രില്‍ 25നാണ്. 9 ബോട്ടുകളും 2 റൂട്ടുകളുമായി സര്‍വീസ് ആരംഭിച്ച വാട്ടര്‍ മെട്രോ ഇന്ന് 14 ബോട്ടുകളും 5 റൂട്ടുകളുമായി വ്യാപിച്ചിരിക്കുന്നു. വിനേദസഞ്ചാര മേഖലയില്‍ നാഴികക്കല്ലായി മാറിയ വാട്ടര്‍മെട്രോ പൊതുഗതാഗത രംഗത്തും ഏറെ സഹായകരമാണ്. ഇതിന് തെളിവാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ഈ വര്‍ദ്ധനവ്.
ALSO READ: കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; ദില്ലി പി സി സി അധ്യക്ഷന്‍ രാജി വെച്ചു
കൊച്ചിയുടെ ടുറിസ്റ്റ് പറുദീസയായ ഫോര്‍ട്ട് കൊച്ചിയിലേക്കും കഴിഞ്ഞ ദിവസം ജല മെട്രോ സര്‍വ്വീസ് ആരംഭിച്ചിരുന്നു . കൂടാതെ കുമ്പളം, പാലിയംതുരുത്ത്, വില്ലംഗ്ടണ്‍ ഐലന്‍ഡ്, കടമക്കുടി, മട്ടാഞ്ചേരി എന്നീ ടെര്‍മിനലുകളുടെ നിര്‍മ്മാണവും അതിവേഗം പുരോഗമിക്കുന്നു .സെപ്തംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍ ഈ റൂട്ടുകളില്‍ സര്‍വ്വീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതിന് മുന്നോടിയായി 5 ബോട്ടുകള്‍ കൂടി നല്‍കാമെന്ന് കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് അറിയിച്ചിട്ടുണ്ട്. തുച്ഛമായ തുകയില്‍ സുരക്ഷിതവും മനോഹരവുമായ യാത്രയാണ് കൊച്ചി വാട്ടര്‍ മെട്രോ വാഗ്ദാനം ചെയ്യുന്നത് .
സുസ്ഥിര ജലഗതാഗത രംഗത്ത് ലോകത്തിന് മാതൃകയാകാന്‍ വാട്ടര്‍ മെട്രോയ്ക്ക് സാധിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാട്ടര്‍ മെട്രോയ്ക്ക് സമാനമായ പദ്ധതികള്‍ ആലോചനയിലാണ് എന്നതും ഇതിന് തെളിവാണ്. പരിസ്ഥിതി സൗഹൃദവും അന്താരാഷ്ട്ര നിലവാരവും കാത്തുസൂക്ഷിക്കുന്ന ഈ കേരള മോഡല്‍ കേന്ദ്ര സര്‍ക്കാര്‍ പോലും പരസ്യങ്ങളില്‍ ഉപയോഗിക്കുന്നത് ഇന്ന് കേരളം ചിന്തിക്കുന്നത് നാളെ രാജ്യം ഏറ്റെടുക്കും എന്നതിന് തെളിവാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here