സുപ്രീംകോടതിയിലെ ഭരണഘടന ബെഞ്ചുകള്‍ പരിഗണിക്കുന്ന 29 പ്രധാനകേസുകളാണ് തീര്‍പ്പാകാതെ കിടക്കുന്നതെന്ന് കേന്ദ്ര നിയമസഹമന്ത്രി അര്‍ജുന്‍ റാം മേഖ്വാള്‍ ലോക്സഭയെ അറിയിച്ചു. ഇതു സംബന്ധിച്ച അഡ്വ. എ.എം.ആരിഫ് എം.പി.യുടെ ചോദ്യത്തിനു രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതില്‍ ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതടക്കമുള്ള കേസ് 2019 മുതല്‍ പരിഗണനയിലുണ്ടെങ്കിലും ഇതുവരെ തീര്‍പ്പു കല്‍പ്പിച്ചിട്ടില്ല.
Also Read: എ ഐ ക്യാമറകളെ പറ്റി പഠിക്കാന്‍ തമിഴ്‌നാട് സംഘം കേരളത്തില്‍ എത്തി
2010നു ശേഷം ഭരണഘടനാ ബെഞ്ചുകള്‍ തീര്‍പ്പാക്കിയ കേസുകളില്‍ ഗണ്യമായ കുറവുണ്ടായതായും വ്യക്തമാക്കപ്പെട്ടു. 1990-1999, 2000-2009 കാലഘട്ടത്തില്‍ യഥാക്രമം 157, 138 കേസുകള്‍ തീര്‍പ്പാക്കിയപ്പോള്‍ 2010-19ല്‍ കേവലം 71 കേസുകള്‍ മാത്രമാണ് തീര്‍പ്പാക്കിയത്. 2020-23ല്‍ 19ഉം. എന്നാല്‍ കേസുകള്‍ തീര്‍പ്പാക്കുന്നത് വൈകുന്നത് കേന്ദ്ര സര്‍ക്കാര്‍ താത്പര്യം കാണിക്കാത്തതു കൊണ്ടാണെന്ന വാദം മന്ത്രി നിഷേധിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here