ട്വന്റി ട്വന്റി പരമ്പരയിലെ രണ്ടാം മത്സരത്തിലെ ഇന്ത്യ അഫ്ഗാനിസ്ഥാൻ പോരാട്ടം ഇന്ന് വൈകിട്ട് 7 മണിക്ക് നടക്കും. ഇൻഡോറിലെ ഹോൾകർ സ്റ്റേഡിയത്തിലാണ് മത്സരം. ജയിച്ചാൽ ഇന്ത്യക്ക് പരമ്പര തന്നെ സ്വന്തമാകും. അഫ്ഗാനിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ അനായാസ വിജയം നേടിയ ഇന്ത്യ അതെ ആത്മവിശ്വാസത്തോടെ തന്നെയാണ് ക്രീസിലേക്ക് ഇറങ്ങുക.
ALSO READ: അയോധ്യയിലേക്കില്ല; പ്രതിഷ്ഠാചടങ്ങിൽ പങ്കെടുക്കില്ലെന്ന് സമാജ് വാദി പാർട്ടി
കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയുടെ വിജയത്തിന് നട്ടെല്ലായത് ശിവം ദുബൈയുടെ മികച്ച പ്രകടനമാണ്. എന്നാൽ ഇത്തവണ കോലി കൂടി കളത്തിലിറങ്ങുന്നതോടെ ആവേശം ഇരട്ടിക്കുമെന്നത് ഉറപ്പാണ്. കഴിഞ്ഞ മത്സരത്തിൽ ഓപ്പണർമാരായ രോഹിത് ശർമക്കും ശുഭ്മാൻ ഗില്ലിനും കാര്യമായ പ്രകടനം കാഴ്ചവയ്ക്കാനായില്ല. ആദ്യ മത്സരം കളിക്കാതിരുന്ന യെശ്വസി ജയ്സ്വാൾ ടീമിലേക്ക് തിരിച്ചെത്തുമോയെന്നും ആരാധകർ ഉറ്റുനോക്കുന്നു.
ALSO READ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് ഇന്ന് തുടക്കം
അതേസമയം, ജയ്സ്വാൾ തിരിച്ചെത്തിയാൽ സമീപക്കാലത്തായി ടി20 ക്രിക്കറ്റിൽ മോശം ഫോമിലുള്ള ഗില്ലിന് പുറത്തിരിക്കേണ്ടി വന്നേക്കാം. മലയാളി താരം സഞ്ജു സാംസണ്‍ ഇത്തവണ കളിക്കുമോ എന്നുള്ള കാര്യവും കണ്ട് തന്നെ അറിയേണ്ടി വരും. വിക്കറ്റ് കീപ്പറായി ജിദേഷ് ശർമ്മ തുടരാൻ സാധ്യതയുണ്ട്. ആദ്യ മത്സരത്തിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച താരത്തെ രോഹിത്ത് ശർമ്മ ഒഴിവാക്കാൻ സാധ്യതയില്ല. ഇന്ത്യയുടെ ബൗളിങ് നിരയിൽ രവി ബിഷ്ണോയിക്ക് പകരം കുർദീപ് യാദവിനും രണ്ടാം മത്സരത്തിൽ അവസരം ലഭിച്ചേക്കാം. ബാറ്റിങ്ങിന് ഏറെക്കുറെ അനുകൂലമായ പിച്ചാണ് ഇൻഡോർ ഹോൽക്കർ സ്റ്റേഡിയത്തിലേത്. ചെറിയ ബൗണ്ടറികളുള്ള ഗ്രൗണ്ടായത് കൊണ്ട് ഇവിടെ റണ്‍ മഴ പ്രതീക്ഷാം. എന്തായാലും മൊഹാലിയിലെ ആദ്യം മത്സരം സ്വന്തമാക്കിയ ഇന്ത്യക്ക് ഇൻഡോറിൽ ജയിച്ചാൽ പരമ്പര നേടാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here