ഇടുക്കിയിൽ കുട്ടി കർഷകരായ സഹോദരങ്ങളുടെ 13 പശുക്കൾ കൂട്ടത്തോടെ ചത്തു

ഇടുക്കി വെള്ളിയാമറ്റത്ത് കുട്ടി കർഷകരായ സഹോദരങ്ങളുടെ പശുക്കൾ കൂട്ടത്തോടെ ചത്തു. വിദ്യാർത്ഥികളും കർഷകരുമായ വെള്ളിയാമറ്റം കിഴക്കേപറമ്പിൽ ജോർജിന്റെയും മാത്യുവിന്റെയും പശുക്കളാണ് ചത്തത്. മികച്ച കുട്ടി ക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡ് ലഭിച്ച വിദ്യാർത്ഥിയാണ് മാത്യു.

Also Read; മൂന്നാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം; പ്രതി അന്യസംസ്ഥാന തൊഴിലാളി

ഏതൊരാളുടെയും ഉള്ളലയ്ക്കുന്ന സംഭവമാണ് വെള്ളിയാമറ്റത്ത് സംഭവിച്ചത്.2022 ൽ സംസ്ഥാന സർക്കാരിന്റെ മികച്ച കുട്ടി ക്ഷീര കർഷകനുള്ള അവാർഡ് ലഭിച്ച മാത്യുവും സഹോദരൻ ജോർജും ചേർന്ന് വളർത്തുന്ന 13 പശുക്കളാണ് ഇതിനോടകം ചത്തു വീണത് . അഞ്ചു പശുക്കളുടെ നില അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ആകെ 22 പശുക്കളാണ് വീടിനോട് ചേർന്നുള്ള തൊഴുത്തിലുണ്ടായിരുന്നത്.

Also Read; പത്തനംതിട്ടയിലെ വയോധികന്റെ കൊലപാതകം; അന്വേഷണം ഊർജിതമാക്കി പൊലീസ്

ക്ഷീരകർഷകനായ പിതാവ് മരണപ്പെട്ടതിനെ തുടർന്ന് സഹോദരങ്ങൾ ചേർന്നായിരുന്നു പശുക്കളുടെ പരിപാലനം. മരച്ചീനിത്തൊലിയിൽ നിന്നുള്ള വിഷം ഉള്ളിൽ ചെന്നതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇതിന് മുമ്പും ഉണങ്ങിയ കപ്പ തൊലി തീറ്റയായി നൽകിയിരുന്നു എന്ന് കുട്ടികൾ പറയുന്നു. വെയിലത്തിട്ട് ഉണങ്ങിയ ശേഷമാണ് നൽകിയിരുന്നത്. പത്തു ലക്ഷത്തിലേറെ രൂപായുടെ നഷ്ടമാണ്‌ കണക്കാക്കുന്നത്‌. സാമ്പത്തിക സാഹയം ഉറപ്പാക്കുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി കുട്ടികളെ ഫോണിൽ വിളിച്ച് അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News