അമേരിക്കയിൽ വെടിവെയ്പ്പ്; 22 മരണം

അമേരിക്കയിലെ ലെവിൻസ്റ്റൻ നഗരത്തിലുണ്ടായ വെടിവെയ്പ്പിൽ 22 മരണം, രുപതോളം പേർക്ക് പരിക്കേറ്റു. മെയ്നിലെ ലെവിൻസ്റ്റൻ പ്രദേശത്തെ ബാറിലും വോൾമാർട്ട് വിതരണ കേന്ദ്രത്തിലുമാണ് വെടിവെപ്പുണ്ടായത്. അക്രമിയെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. പ്രതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടു.

Also Read; ഇന്ധനം തീരുന്നു, ആശുപത്രികള്‍ പൂട്ടി മോര്‍ച്ചറികളാക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്; ഗാസയിലെ സേവനം നിര്‍ത്തുമെന്ന് യുഎന്‍

ജനങ്ങൾ ജാഗ്രത പാലിക്കാനും വീടുകൾക്കുള്ളിൽ തന്നെ കഴിയാനും പ്രദേശവാസികളോട് പോലീസ് നിർദേശം നൽകിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെയടക്കം സംഭവത്തിന്റെ ഗൗരവം ധരിപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കിയെന്നാണ് അന്താരാഷ്‌ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്. 2022 മെയ് മാസത്തില്‍ ടെക്‌സാസിലെ സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ കുട്ടികളും അധ്യാപകരുമടക്കം 19 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിനുശേഷമുണ്ടാകുന്ന നടുക്കുന്ന സംഭവമാണിത്.

Also Read; കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള വിസ നിയന്ത്രണത്തില്‍ ഇളവ് നല്‍കി ഇന്ത്യ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News