ചിരിക്കാനും കരയാനും വയ്യ; അപൂർവരോഗവുമായി ഇരുപതുകാരി

അലർജി രോഗങ്ങൾ പലവിധമുണ്ട്. എന്നാൽ ഇങ്ങനെയൊരു അലർജി നാം കേൾക്കാനിടയില്ല. ചിരിക്കാനോ കരയാനോ കഴിയില്ല. ബെത്ത് സാംഗറൈഡ്സ് എന്ന പെൺകുട്ടിയാണ് ഇത്തരം ഒരവസ്ഥയിലൂടെ കടന്നു പോകുന്നത്. 20 വയസ് മാത്രമാണ് പെൺകുട്ടിയുടെ പ്രായം. അതിരുകടന്ന സംവേദനക്ഷമത കാരണം ചിരിക്കാനോ കരയാനോ പോലും സാധിക്കില്ല. ചില ഗന്ധങ്ങൾ പോലും അതികഠിനമായ വേദനയിലേക്ക് തള്ളിവിടും.

ALSO READ: ലോകേഷിന്റെ പ്രതീക്ഷ തെറ്റിയില്ല; ഫൈറ്റ് ക്ലബ് കോടികള്‍ വാരുന്നു

ജീവനോടെ ചുട്ടെരിക്കുന്നത് പോലെയുള്ള അനുഭവമെന്നാണ് തന്‍റെ ശാരീരിക അവസ്ഥയെക്കുറിച്ച് ബെത്ത് സാംഗറൈഡ്സ് പറയുന്നത്. കരയുമ്പോഴും ചിരിക്കുമ്പോഴും ചില ഗന്ധങ്ങൾ ശ്വസിക്കുമ്പോഴും ചർമം വലിഞ്ഞു മുറുകുകയും ചുട്ടുപൊള്ളുന്നത് പോലെയുള്ള മുറിവുകൾ ശരീരത്തിൽ രൂപപ്പെടുകയും ചെയ്യും. 15 വയസ്സ് മുതൽ ഇത്തരമൊരു രോഗാവസ്ഥയിലൂടെയാണ് ഈ പെൺകുട്ടി കടന്നുപോകുന്നത്. ചികിത്സ നൽകിയിട്ടും രോഗത്തിന് ഭേദം ഇല്ലാത്തതുകൊണ്ട് മെഡിക്കൽ മിസ്റ്ററിയായി ഡോക്ടർമാർ ഇതിനെ കണക്കാക്കുന്നു.

ALSO READ: ഇടുക്കി-ചെറുതോണി ഡാമുകൾ സന്ദർശിക്കുന്നതിന് പൊതുജനങ്ങൾക്ക് അനുമതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News