ദില്ലിയിൽ 20 കാരനെ കൊലപ്പെടുത്തി; പ്രായപൂർത്തിയാകാത്ത 8 പേർ അറസ്റ്റിൽ

ദില്ലിയിൽ 20 വയസുകാരനെ കുത്തികൊലപ്പെടുത്തിയ സംഭവത്തിൽ 8 പേർ അറസ്റ്റിൽ. ദിൽഷാദ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഗം വിഹാറിൽ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്തവരാണ് അറസ്റ്റിലായത്. മുൻവൈരാഗ്യമാണ്‌ കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

also read :ഷിബു എന്ന ആ കഥാപാത്രം ചെയ്യാനിരുന്നത് മറ്റൊരു നടന്‍, അതും ഞാന്‍ ചോദിച്ചുവാങ്ങിയതാണ്: അപ്പാനി ശരത്ത്

തെരുവിലേക്ക് യുവാവിനെ വലിച്ചിഴച്ച സംഘം മർദിച്ചശേഷം കുത്തി കൊലപ്പെടുത്തുകയായിരുന്നു. യുവാവിന് നിരവധി തവണ കുത്തേറ്റു. നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. സമീപവാസികളാണ് അറസ്റ്റിലായ പ്രതികളെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

also read :കേരളവും തമിഴ്‌നാടും ഇരട്ടക്കുഴൽത്തോക്കു പോലെ യോജിച്ച് പ്രവർത്തിക്കണം; എം കെ സ്റ്റാലിൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News