രണ്ട് വയസ്സുകാരിയുടെ പീഡനം, പ്രതിക്ക് 20 വർഷം ശിക്ഷ; കൊതുക് കടിച്ച് ചൊറിഞ്ഞാൽ ആഴത്തിൽ മുറിവുണ്ടാകില്ലെന്ന് കോടതി

മഹാരാഷ്ട്രയിൽ രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 20 വർഷം തടവ് വിധിച്ച് കോടതി. കുട്ടിയുടെ ബന്ധുവായ 21-കാരനാണ് പ്രതി. കൊതുക് കടിച്ചപ്പോൾ നഖം കൊണ്ട് ചൊറിഞ്ഞതാണ് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മുറിവുണ്ടായതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ 23 മാസം മാത്രം പ്രായമുള്ള കുട്ടി നഖം കൊണ്ട് മാന്തിയാൽ 3 മില്ലീമീറ്റർ ആഴത്തിലുള്ള മുറിവുണ്ടാകില്ല എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. കേസിൽ ഹാജരായ ഡോക്ടറും കോടതിയുടെ വാദം ശരി വെച്ചതോടെ പ്രതിഭാഗത്തിന്റെ വാദം തള്ളി.

2021 നവംബറിനാണ് കുഞ്ഞിനെ പീഡിപ്പിച്ചെന്ന കേസില്‍ യുവാവിനെതിരേ പോലീസ് കേസെടുക്കുന്നത്. കുഞ്ഞിന്റെ അമ്മയായിരുന്നു പരാതി നൽകിയത്. ഒരേവീട്ടില്‍ താമസിക്കുന്ന ബന്ധുവായ പ്രതി കുഞ്ഞിനെയെടുത്ത് തിരികെനല്‍കുമ്പോള്‍ കുഞ്ഞ് കരയുന്നതും സ്വകാര്യഭാഗത്ത് മുറിവുണ്ടായതും അമ്മ ശ്രദ്ധിച്ചിരുന്നു. തുടര്‍ന്നാണ് യുവാവിനെതിരെ പോലീസില്‍ പരാതി നല്‍കിയത്.

Also Read; ഞാൻ മടങ്ങി വരും, ഈ യാത്ര പ്രധാനപ്പെട്ടതാണ്; ആരാധകരെ ആശങ്കയിലാക്കി അമൃത സുരേഷ്

വിചാരണയ്ക്കിടെ ഇത് കള്ളക്കേസാണെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. കൊതുക് കടിച്ചതിനെത്തുടര്‍ന്ന് കുഞ്ഞ് നഖംകൊണ്ട് ചൊറിഞ്ഞപ്പോഴാണ് സ്വകാര്യഭാഗത്ത് മുറിവുണ്ടായതെന്നാണ് പ്രതിഭാഗം വാദിച്ചത്. കുഞ്ഞ് സ്വയം ചൊറിഞ്ഞാല്‍ ഇത്രയും ആഴത്തിലുള്ള മുറിവുണ്ടാകില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. കേസില്‍ ഹാജരായ ഡോക്ടറും ഇതിനുള്ള സൂചന നല്‍കിയില്ല. ഇതിനുപുറമേ ഡയപ്പര്‍ ധരിച്ചത് കാരണമാണ് കുഞ്ഞിന് അണുബാധയുണ്ടായതെന്ന് സ്ഥാപിക്കാനും പ്രതിഭാഗം ശ്രമിച്ചു. എന്നാല്‍ കുഞ്ഞ് ഡയപ്പര്‍ ധരിക്കാറില്ലെന്നാണ് ക്രോസ് വിസ്താരത്തില്‍ അമ്മ കോടതിക്ക് മുന്‍പാകെ മൊഴിനല്‍കിയത്.

Also Read; ഡാഡി ഏതോ ഷൂട്ടിന് പോയിരിക്കുകയാണെന്നാണ് ഞങ്ങൾ വിചാരിക്കുന്നത്, വീട്ടിലിപ്പോഴും സാന്നിധ്യമുണ്ട്; സൈനുദ്ധീന്റെ ഓർമ്മകളിൽ മകൻ

കേസില്‍ കുഞ്ഞിന്റെ അച്ഛനും മുത്തച്ഛനും പ്രതിക്ക് അനുകൂലമായാണ് കോടതിയില്‍ മൊഴിനല്‍കിയത്. എന്നാല്‍ പ്രോസിക്യൂഷന്‍ സാക്ഷിയായ അമ്മയുടെ മൊഴി വിശ്വസനീയമാണെന്നും മെഡിക്കല്‍ തെളിവുകള്‍ ഇത് സ്ഥിരീകരിക്കുന്നുണ്ടെന്നും പ്രതികാരത്തിന്റെ ഭാഗമായി പ്രതിയെ കേസില്‍ കുടുക്കിയതാണെന്ന് തോന്നുന്നില്ലെന്നും കോടതി വ്യക്തമാക്കി. കേസില്‍ പ്രതിയുടെ സഹോദരിയും പ്രോസിക്യൂഷന് അനുകൂലമായി മൊഴിനല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News