രാജ്യത്ത് സുനാമി ദുരന്തത്തില്‍ നിന്ന് രാജ്യം കരകയറിയിട്ട് ഇരുപതുവര്‍ഷം. ഇന്ത്യയുള്‍പ്പെടെ രണ്ടേ കാല്‍ ലക്ഷത്തിലധികം പേര്‍ക്കാണ് സുനാമിയില്‍ ജീവന്‍ നഷ്ടമായത്. കേരളത്തില്‍ 236 പേര്‍ക്കും ജീവഹാനി സംഭവിച്ചു. രണ്ടു പതിറ്റാണ്ടിനു ശേഷവും ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് മുക്തരാകാത്ത മനുഷ്യരും ഗ്രാമങ്ങളുമുണ്ട് ഇന്ത്യയില്‍.
2004ലെ ക്രിസ്മസ് ആഘോഷം അവസാനിച്ചത് ആര്‍ത്തലച്ചു കയറിവന്ന സുനാമിയിലാണ്. ഇന്തോനേഷ്യയിലെ സുമാത്രയിലുണ്ടായ അതിതീവ്രഭൂചലനത്തിന്റെ പ്രതിഫലനമാണ് രാക്ഷസത്തിരമാലകളായി രൂപാന്തരപ്പെട്ടത്. ഇന്ത്യയും ശ്രീലങ്കയും… പതിനാല് രാജ്യങ്ങളെ ദുരന്തം കീഴ്‌മേല്‍ മറിച്ചു. ഡിസംബര്‍ 26-ന് രാവിലെയാണ് ചെന്നൈയും കന്യാകുമാരിയും കടന്നു വന്ന് കൊല്ലം കരുനാഗപ്പള്ളി വരെയുള്ള തീരത്ത് സുനാമിയടിച്ചത്.
ദുരന്തത്തില്‍ ആലപ്പാട് മുതല്‍ അഴീക്കല്‍ വരെ എട്ട് കിലോമീറ്റര്‍ തീരം തിരകള്‍ കവര്‍ന്നു. കേരളത്തില്‍ 236 പേര്‍ക്ക് ജീവഹാനി സംഭവിച്ചപ്പോള്‍ തമിഴ്‌നാട്ടില്‍ മരിച്ചത് ഏഴായിരം പേരാണ്. രാജ്യത്താകെ 16,000ത്തോളം പേര്‍ക്ക് സുനാമിയില്‍ ജീവന്‍ നഷ്ടമായി. ആധുനികകാലത്തെ അതിജീവനത്തിന്റെ മഹത്തായൊരു മാതൃക ആദ്യം കേരളം കണ്ടത് സുനാമി കാലത്താണ്.
അക്കാലത്ത് കേരളത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയായിരുന്നു. പ്രതിപക്ഷത്തായിരുന്ന ഇടതുപക്ഷം ദുരന്തബാധിതര്‍ക്ക് 101 വീടുകള്‍ നിര്‍മിച്ചു നല്‍കി മാതൃകയായി. ഗുണഭോക്താക്കള്‍ക്ക് താക്കോല്‍ നേരിട്ട് നല്‍കാതെ സര്‍ക്കാരിനെ ഏല്‍പ്പിച്ചു. വര്‍ഷങ്ങള്‍ നീണ്ട അധ്വാനത്തിലൂടെയാണ് സുനാമി ദുരന്തത്തില്‍പ്പെട്ട ഗ്രാമങ്ങള്‍ പരിമിതികളോടെയെങ്കിലും പൂര്‍വസ്ഥിതിയിലായത്. അതിനു ശേഷം കൊവിഡും രണ്ടു പ്രളയകാലവും ഉരുള്‍പൊട്ടലും കേരളത്തെ കടന്നു പോയെങ്കിലും സുനാമി കാര്‍ന്നുതിന്ന വേദനകളുമായി കഴിയുന്നവര്‍ ഇപ്പോഴും നിരവധിയാണ്. കാലങ്ങളെത്ര കഴിഞ്ഞാലും സുനാമി വിതച്ച ദുരന്തത്തിന്റെ സങ്കടക്കടലില്‍ പെട്ടു പോയവര്‍ക്ക് ഈ ദിനം മറക്കാനാവില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here