‘ട്വന്റി20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് ജാതീയമായി അധിക്ഷേപിച്ചു’; പരാതി നല്‍കി പി വി ശ്രീനിജന്‍ എം എല്‍ എ

ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിന്റെ ജാതി അധിക്ഷേപ പ്രസംഗത്തിനെതിരെ ശ്രീനിജിന്‍ എം എല്‍ എ പരാതി നല്‍കി. സാബു ജേക്കബിനെതിരെ പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. ജാതി അധിക്ഷേപ പ്രസംഗത്തിനെതിരെ എം എല്‍ എ യുടെ പരാതി കൂടാതെ മറ്റൊരു പരാതി കൂടി പുത്തന്‍കുരിശ് പൊലീസിന് ലഭിച്ചിട്ടുണ്ട്.

ALSO READ:ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒരു വയസ്സുകാരിക്ക് ദാരുണാന്ത്യം

കഴിഞ്ഞ ഞായറാഴ്ച പുത്തന്‍കുരിശില്‍ നടന്ന ട്വന്റി – 20 സമ്മേളനത്തിനിടെയായിരുന്നു ശ്രീനിജന്‍ എം എല്‍ എ യ്‌ക്കെതിരെ, സാബു എം ജേക്കബ് ജാതീയമായ പരാമര്‍ശം നടത്തിയത്. തുടര്‍ന്ന്, ശ്രീനിജന്‍ എം എല്‍ എ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. ട്വന്റി 20 സമ്മേളനത്തില്‍ പ്രസംഗിക്കവെ തന്നെ ജാതീയമായും വംശീയമായും അധിക്ഷേപിച്ചെന്നാണ് പി വി ശ്രീനിജന്റെ പരാതി. സംഭവത്തില്‍ പട്ടിക ജാതി പീഡന നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. എം എല്‍ എ പുത്തല്‍ കുരിശ് ഡിവൈഎസ്പിയ്ക്ക് ആണ് പരാതി കൈമാറിയത്.

മറ്റൊരു വേദിയില്‍ വെച്ച് സാബു ജേക്കബ് ജാതി അധിക്ഷേപം നടത്തിയതായി ചൂണ്ടിക്കാട്ടി നേരത്തെയും പി വി ശ്രീനിജിന്‍ എം എല്‍ എ പരാതി നല്‍കിയിരുന്നു. എം എല്‍ എയുടെ പരാതിയില്‍ സാബു ജേക്കബിനെതിരെ പുത്തന്‍കുരിശ് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
ഇതേ സംഭവത്തില്‍ മറ്റൊരു പരാതിയും പൊലീസിന് മുമ്പാകെ എത്തിയിട്ടുണ്ട്. പുത്തന്‍കുരിശ് സ്വദേശിനി ശ്രുതി ശ്രീനിവാസാണ് ഈ പരാതിക്കാരി. സാബുവിന്റെ പരാമര്‍ശങ്ങള്‍ താനുള്‍പ്പെടുന്ന പട്ടികജാതി വിഭാഗത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണന്നും അതിനാല്‍ സാബു ജേക്കബിനെതിരെ പട്ടികജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും ഇവരുടെ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ALSO READ:ഗാന്ധിജിയുടെ പോരാട്ടം ഫലം കണ്ടില്ല, സ്വാതന്ത്ര്യം നേടി തന്നത് സുഭാഷ് ചന്ദ്രബോസ്; ഇകഴ്ത്തി തമിഴ്‌നാട് ഗവര്‍ണര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News