കിഴക്കൻ ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടന പരമ്പരകളെ തുടർന്ന് 10 പേർ മരിച്ചു. ജനപ്രിയ ദ്വീപായ ഫ്‌ളോറിസിലെ ലെവോതോബി ലാകി-ലാകി പര്‍വതത്തിലായിരുന്നു പൊട്ടിത്തെറി. 1,703 മീറ്റര്‍ ഉയരം വരും ഇതിന്. ഞായറാഴ്ച രാത്രിയാണ് പൊട്ടിത്തെറിയുണ്ടായത്.
പൊട്ടിത്തെറിയുടെ ജാഗ്രതാപരിധി ഏഴ് കിലോമീറ്റർ (4.3 മൈൽ) ദൂരം വരെയാക്കി. വുൾഗ്ഗിതാങ് ജില്ലയിലെ പുരുലെറ, നവോകോട്ട്, ഹോകെങ് ജയ, ക്ലാതാൻലോ, ബറു, ബരു കേദാംഗ് എന്നീ പ്രദേശങ്ങളെയാണ് ബാധിച്ചത്. 10,000 പേർ ദുരിതത്തിലായി. ഇവിടങ്ങളിൽ കട്ടിയുള്ള ചാരം നിറഞ്ഞു.
Read Also: ഫേസ്ബുക്കിൽ കുഞ്ഞിനെ വിൽക്കാൻ ശ്രമം; അമേരിക്കയിൽ 21കാരി അറസ്റ്റിൽ
അഞ്ച് ഗ്രാമങ്ങളിലുള്ളവരെ ഒഴിപ്പിക്കുകയും ആയിരക്കണക്കിന് പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. ലാവയൊഴുക്കിൽ തടി കൊണ്ട് നിർമിച്ച വീടുകൾക്ക് തീ പിടിക്കുകയും തീയിൽ വെന്ത പാറകളും കല്ലുകളും വന്ന് പതിക്കുകയും ചെയ്തു. വെള്ളപ്പൊക്കം പോലെ ലാവ അടിഞ്ഞുകൂടി ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here