മുത്തശ്ശിക്കഥ കേട്ടിരുന്ന ആ കൊച്ച് പെൺകുട്ടി ഇന്ന് ലോകം അറിയുന്നയാൾ

ബോളിവുഡിൽ പ്രശസ്തരായ താരങ്ങളാണ് രാജേഷ് ഖന്നയുടെയും ഡിമ്പിൾ കപാഡിയയും. ഇപ്പോഴിതാ ഇവരുടെ മകൾ ട്വിങ്കിൾ ഖന്ന പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മുത്തശ്ശിക്കൊപ്പമുള്ള കുട്ടിക്കാല ചിത്രമായിരുന്നു ട്വിങ്കിൾ ഖന്ന പങ്കുവെച്ചത്.

ALSO READ: ഉത്തരകാശി ടണല്‍ ദുരന്തം; തുരങ്കത്തില്‍ കുടുങ്ങിയവരുടെ ദൃശ്യങ്ങള്‍ പുറത്ത്

“നിങ്ങളുടെ മുത്തശ്ശിക്ക് ചുറ്റും വളരുക എന്നത് ഒരു അനുഗ്രഹമാണ്. മുന്നോട്ടുള്ള യാത്രയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ നമ്മൾ എവിടെ നിന്നാണ് വന്നതെന്ന് അവർ നമ്മെ ഓർമ്മിപ്പിക്കുന്നു. ‘വെൽക്കം റ്റു പാരഡൈസ്’ എന്റെ മുത്തശ്ശിക്ക് സമർപ്പിക്കുന്നു. എന്റെ ജീവിതത്തിലെ അവരുടെ സ്വാധീനം വലുതാണ്. സത്പതിയിലെ കുട്ടിക്കാലത്തെക്കുറിച്ചും അവരുടെ അമ്മയെ കുറിച്ചും മുത്തശ്ശി എന്നോട് പറഞ്ഞ കഥകളെ അടിസ്ഥാനമാക്കിയുള്ളതാണ് ‘ജെല്ലി സ്വീറ്റ്സ്’. – ഇങ്ങനെയാണ് ട്വിങ്കിൾ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്.

ALSO READ: നവകേരള സദസ്സ് ബഹിഷ്‌കരിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം തെറ്റ്: മാര്‍ ജോസഫ് പാംപ്ലാനി

ഇന്റീരിയർ ഡിസൈനറും എഴുത്ത്കാരിയുമാണ് ട്വിങ്കിൾ. ‘വെൽക്കം റ്റു പാരഡൈസ്’ ആണ് ട്വിങ്കിളിന്റെ ഏറ്റവും പുതിയ പുസ്തകം. ഈ പുസ്തകം മുത്തശ്ശിക്ക് സമർപ്പിക്കുന്നതായി ചിത്രം പങ്കുവെച്ചുകൊണ്ട് ഇവർ പറയുന്നുണ്ട്. മിസ്സിസ് ഫണ്ണിബോൺസ്, ദ ലെഗന്റ് ഓഫ് ലക്ഷ്മി പ്രസാദ്, പൈജാമാസ് ആർ ഫോർഗിവിംഗ് എന്നീ പുസ്തകങ്ങൾക്കു ശേഷം പുറത്തിറങ്ങുന്ന പുസ്തകമാണ് ‘വെൽക്കം റ്റു പാരഡൈസ്’. മിസിസ് ഫണ്ണിബോൺസ് എന്ന ട്വിങ്കിളിന്റെ പുസ്തകം പെന്‍ഗ്വിന്റെ അന്താരാഷ്ട്ര ബസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടംനേടിയിരുന്നു. അച്ഛനമ്മമാരുടെ വഴിയെ അഭിനയത്തിലേക്ക് ട്വിങ്കില്‍ എത്തിയെങ്കിലും പിന്നീട് അഭിനയം ഉപേക്ഷിക്കുകയായിരുന്നു. ബോളിവുഡിലെ സൂപ്പർ താരമായ അക്ഷയ് കുമാറിനെയാണ് ട്വിങ്കിൾ വിവാഹം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News