”നാൽപ്പത് വർഷങ്ങൾക്ക് ശേഷവും ഞാൻ അവളുടെ അംഗരക്ഷകയാണ്”, ട്വിങ്കിൾ ഖന്ന

നടിയും എഴുത്തുകാരിയും ബോളിവുഡ് താരവുമായ ട്വിങ്കിൾ ഖന്ന സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം താരം ആരാധകരോട് പങ്കിടാറുണ്ട്. ട്വിങ്കിൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കിട്ട ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. തന്റെ അമ്മയും നടിയുമായ ഡിംപിൾ കപാഡിയ്‌ക്കൊപ്പമുള്ള മനോഹരമായ ത്രോബാക്ക് ഫോട്ടോകളാണ് ട്വിങ്കിൾ ഷെയർ ചെയ്തത്. “നാൽപ്പത് വർഷങ്ങൾക്ക് ശേഷവും ഞാൻ അവളുടെ അംഗരക്ഷകയാണ്,” എന്ന കുറിപ്പോടെയാണ് ട്വിങ്കിൾ ഈ ചിത്രങ്ങൾ പങ്കിട്ടത്.

also read : കാഥികന്‍ തേവര്‍തോട്ടം സുകുമാരന്‍ അന്തരിച്ചു

ട്വിങ്കിളിന്റെ അച്ഛനും അമ്മയും പ്രശസ്തരായ താരങ്ങളാണ്. അവരുടെ വഴിയെ അഭിനയത്തിലേക്ക് എത്തിയ ട്വിങ്കിൾ പിന്നീട് അഭിനയത്തോട് വിട പറഞ്ഞ് ഇന്റീരയർ ഡിസൈനിംഗിലേക്കും എഴുത്തിലേക്കുമെല്ലാം തിരിയുകയായിരുന്നു. വിവാഹം കഴിച്ചതാവട്ടെ ബോളിവുഡിലെ സൂപ്പർതാരമായാ അക്ഷയ് കുമാറിനെയാണ്. 2001 ലാണ് അക്ഷയ് കുമാറും ട്വിങ്കില്‍ ഖന്നയും വിവാഹിതരായത്. ആരവ്, നിതാര എന്നിങ്ങനെ രണ്ട് കുട്ടികളാണ് ഈ ദമ്പതികൾക്കുള്ളത്.

വിവാഹശേഷം അഭിനയരംഗത്തു നിന്നും വിട്ടുനിൽക്കുന്ന ട്വിങ്കള്‍ എഴുത്തുകാരി, നിര്‍മാതാവ് എന്നീ നിലകളിലും പിൽക്കാലത്ത് പ്രശസ്തയായി. മിസിസ് ഫണ്ണിബോൺസ് എന്ന ട്വിങ്കിളിന്റെ പുസ്തകം പെന്‍ഗ്വിന്റെ അന്താരാഷ്ട്ര ബസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടംപിടിച്ചിരുന്നു.

also read :റിംഗ് റോഡ് നിര്‍മാണത്തിന്റെ സ്ഥലമേറ്റെടുപ്പിന് 50 ശതമാനം ചെലവും വഹിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍; ഡോ ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടി നൽകി കേന്ദ്ര ഗതാഗത മന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News