“ജനിക്കാനിരിക്കുന്ന ഇരട്ടക്കുട്ടികൾക്ക് പഠാൻ, ജവാൻ എന്ന പേരുകൾ നൽകും”; ആരാധികയ്ക്ക് ഷാരൂഖ് നൽകിയ മറുപടി

1992 ൽ പുറത്തിറങ്ങിയ ‘ദീവാന’ എന്ന ചിത്രത്തിലൂടെയാണ് ഷാരൂഖ് ഖാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. താൻ സിനിമയിലെത്തിയതിൻ്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി ആരാധകർക്കായി ഞായറാഴ്ച്ച ‘ആസ്ക്​ എസ്​.ആർ.കെ’ സെഷൻ ഷാരൂഖ് സംഘടിപ്പിച്ചിരുന്നു. ആരാധകരുടെ ചോദ്യങ്ങൾക്കെല്ലാം താരം മറുപടിയും പറഞ്ഞു.

Also Read: “ഇളയരാജയെക്കുറിച്ച് മോശമായി ചിന്തിക്കേണ്ട എന്ന് കരുതിയാണ് പുറത്ത് പറയാതിരുന്നത് “; അവസരം കുറഞ്ഞതിനെപ്പറ്റി വെളിപ്പെടുത്തി മിൻമിനി

അതിൽ ഒരു ചോദ്യത്തിന് നൽകിയ മറുപടിയാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ജനിക്കാൻ പോകുന്ന തന്റെ കുഞ്ഞുങ്ങൾക്ക് പഠാൻ, ജവാൻ എന്ന പേരുകൾ നൽകുമെന്നായിരുന്നു ചോദ്യം ചോദിച്ച യുവതി പറഞ്ഞ്. “സർ ഇരട്ടകുഞ്ഞുങ്ങളെ കാത്തിരിക്കുകയാണ് ഞാൻ. എനിക്ക് ആശംസകൾ നേരുമെന്ന് വിശ്വസിക്കുന്നു. അവർക്ക് ഞാൻ പഠാൻ, ജവാൻ എന്ന് പേരുകൾ നൽകും,” എന്നായിരുന്നു യുവതിയുടെ പ്രതികരണം. “നിങ്ങൾക്ക് എന്റെ എല്ലാവിധ ആശംസകളും നേരുന്നു പക്ഷെ പക്ഷെ കുട്ടികൾക്ക് കുറച്ച് കൂടി നല്ല പേരുകളിടുന്നതായിരിക്കും നല്ലത്,” എന്നായിരുന്നു ഷാരൂഖിൻ്റെ മറുപടിപറഞ്ഞു.

Also Read: സൈറ ഭാനുവിനെ വിവാഹം കഴിച്ചതിൽ തനിക്കു വ്യക്തമായ ഉദ്ദേശമുണ്ടായിരുന്നു; വൈവാഹിക ജീവിതത്തെപ്പറ്റി വെളിപ്പെടുത്തി എ.ആർ.റഹ്മാൻ

തന്റെ പുതിയ ചിത്ര പ്ര ജവാൻ, വിമർശനങ്ങളെ നേരിടുന്ന രീതി, പുകവലി ശീലത്തെ കുറിച്ചെല്ലാം ഷാരൂഖ് ആസ്ക്​ എസ്​.ആർ.കെയിൽ സംസാരിച്ചു. ‘ദീവാന തിയേറ്ററിലെത്തിയിട്ട് ഇന്നേയ്ക്ക് 31 വർഷങ്ങളാകുന്നു. ഇതുവരേയ്ക്കും വളരെ നല്ലൊരു യാത്രയായിരുന്നത്. എല്ലാവർക്കും ഒരുപാട് നന്ദിയെന്നും ഷാരൂഖ് പറഞ്ഞു . ദീവാനയിൽ റിഷി കപൂർ, ദിവ്യ ഭാരതി എന്നിവർക്കൊപ്പമാണ് ഷാരൂഖ് വേഷമിട്ടത്.

ഷാരൂഖിന്റെ പുതിയ ചിത്രം ജവാൻ ഈ വർഷം സെപ്തംബർ 7 ന് തിയേറ്ററുകളിലെത്തുകയാണ്. അറ്റ്ലിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ നയൻതാര, വിജയ് സേതുപതി എന്നിവരാണ് മറ്റ്​ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News