പൂവച്ചലില്‍ വിദ്യാര്‍ത്ഥി കാറിടിച്ച് മരിച്ചതില്‍ വഴിത്തിരിവ്; കൊലപാതകമെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം പൂവച്ചലില്‍ പത്താം ക്ലാസുകാരന്‍ കാറിടിച്ച് മരിച്ചതില്‍ വഴിത്തിരിവ്. പൂവച്ചല്‍ സ്വദേശിയായ പതിനഞ്ചു വയസുകാരന്‍ ആദി ശേഖറിന്റെ മരണം കൊലപാതകമെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കുട്ടിയുടെ അകന്ന ബന്ധുവായ നാലാഞ്ചിറ സ്വദേശി പ്രിയരഞ്ജനാണ് പ്രതി.

also read- ‘യുഡിഎഫിന് ഭരണം കിട്ടിയ പോലെ ആഘോഷം; ആ പെണ്‍കുട്ടിയുടെ ആത്മാഭിമാനത്തിന്റെ കൂടെ അര സെക്കന്‍ഡ് ചെലവഴിക്കുമോ’?; മാധ്യമങ്ങള്‍ക്കെതിരെ പി എം ആര്‍ഷോ

ക്ഷേത്രമതിലിന് സമീപം പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചത് ആദി ശേഖര്‍ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള പകയാകാം കൃത്യത്തിന് പിന്നിലെന്നാണ് നിഗമനം. പ്രതി നിലവില്‍ ഒളിവിലാണ്. ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കുട്ടിയെ ഇടിച്ച കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

also read- ‘അര്‍ഹതപ്പെട്ട നികുതി വിഹിതം നല്‍കുന്നില്ല; ആയിരക്കണത്തിന് കോടി രൂപയുടെ കുറവ്’; കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി

കാട്ടാക്കട പൂവച്ചല്‍ അരുണോദയത്തില്‍ അരുണ്‍കുമാര്‍- ദീപ ദമ്പതികളുടെ മകനാണ് ആദി ശേഖര്‍. കാട്ടാക്കട ചിന്മയ മിഷന്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് ആദി ശേഖര്‍. പുളിങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്റെ മുന്‍വശത്ത് വച്ച് കഴിഞ്ഞ 31ന് വൈകുന്നേരം അഞ്ചു മണിയോടെയാണ് അപകടമുണ്ടായത്. സൈക്കിള്‍ ചവിട്ടുകയായിരുന്ന ആദി ശേഖറിനെ പടിയന്നൂര്‍ ക്ഷേത്രത്തിന്റെ ഭാഗത്ത് നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു. കുട്ടിയുടെ ബന്ധുവിന്റെ കാറാണ് അപകടം ഉണ്ടാക്കിയതെന്ന് അന്ന് തന്നെ കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News