കർഷക കോൺഗ്രസ് സമരത്തിൻ്റെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ച സംഭവത്തിൽ ട്വിസ്റ്റ്. കർഷക കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രാപ്പകൽ സമരത്തിൻ്റെ ഫ്ലക്സ് ബോർഡുകൾ കൂട്ടത്തോടെ നശിപ്പിക്കപ്പെട്ടിരുന്നു. സംഭവം അന്വേഷിക്കണമെന്ന് കാണിച്ച് കർഷക കോൺഗ്രസ് പ്രവർത്തകർ പൊലീസിനു നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിൻ്റെ പുറകിൽ കോൺഗ്രസ് തന്നെയാണെന്ന കണ്ടെത്തൽ ഉള്ളത്.
കെ. മുരളീധരൻ പങ്കെടുത്ത കർഷക സമരത്തിൻ്റെ 30 ലേറെ ഫ്ലക്സ് ബോർഡുകളാണ് നശിപ്പിക്കപ്പെട്ടിരുന്നത്. കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റിൻ്റെ ഫോട്ടോകൾ ഫ്ലക്സുകളിൽ നിന്നും വെട്ടിമാറ്റിയായിരുന്നു ഫ്ലക്സുകൾ നശിപ്പിച്ചിരുന്നത്.
സംഭവത്തിൽ കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കർഷക കോൺഗ്രസ് നേതാക്കൾ തന്നെയാണെന്ന് തെളിഞ്ഞത്.
കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് അജയ് കളത്തിക്കുന്നേൽ, മുൻ നെടുങ്കണ്ടം മണ്ഡലം പ്രസിഡൻ്റ് കുട്ടിയച്ചൻ വേഴമ്പത്തോട്ടം എന്നിവരാണ് പ്രതികൾ. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസടുത്തത്. സംഭവത്തിന് പിന്നിൽ കർഷക കോൺഗ്രസിലെ ചേരിതിരിവാണെന്നും വ്യക്തമായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here