ഇലോണ്‍ മസ്‌ക് ട്വിറ്ററില്‍ ട്വിറ്റര്‍ ബ്ലൂ എന്ന സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവതരിപ്പിച്ചതോടെ, സാധാരണ ഉപഭോക്താക്കള്‍ കൂട്ടമായി സബ്സ്‌ക്രിപ്ഷന്‍ ഒഴിവാക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
തുടര്‍ന്ന് ട്വിറ്റര്‍ ബ്ലൂവിന്റെ ഭാഗമായ ആദ്യ വരിക്കാരില്‍ 80,000-ല്‍ ഏറെ പേര്‍ പ്ലാനില്‍നിന്ന് പിന്‍മാറി, 1.5 ലക്ഷം വരിക്കാരില്‍ 68,157 സബ്സ്‌ക്രൈബര്‍മാര്‍ മാത്രമാണ് അത് തുടരുന്നാണ് റിപ്പോര്‍ട്ടുകള്‍
വ്യാജ അക്കൗണ്ടുകളില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ സഹായിക്കുന്നതിനായി ട്വിറ്റര്‍ സൗജന്യമായി നല്‍കിയിരുന്നതായിരുന്നു നീല നിറത്തിലുള്ള ചെക്ക്മാര്‍ക്ക്. കഴിഞ്ഞ നവംബറിലാണ് ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ബ്ലൂ സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവതരിപ്പിച്ചത്.
ഏപ്രില്‍ 30 വരെയുള്ള കണക്കനുസരിച്ച് ഉപഭോക്താക്കളില്‍ 6,40,000 പേരെ മാത്രമേ സബ്സ്‌ക്രിപ്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്താന്‍ കമ്പനിക്ക് സാധിച്ചുള്ളൂ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here