ട്വീറ്റുകള്‍ക്ക് പിന്നിലെ അല്‍ഗോരിതം വെളിപ്പെടുത്താന്‍ ഒരുങ്ങി ട്വിറ്റര്‍

ഓരോ തവണയും സ്വന്തം ഉപയോക്താക്കള്‍ക്കായി പ്രദര്‍ശിപ്പിക്കുന്ന ട്വീറ്റുകള്‍ക്ക് പിന്നിലെ അല്‍ഗോരിതം വെളിപ്പെടുത്താന്‍ ട്വിറ്റര്‍. റക്കമന്റഡ് ട്വീറ്റുകള്‍ക്ക് പിന്നിലെ സൂത്രവിദ്യ പറഞ്ഞുതരാം എന്നാണ് ഇലോണ്‍ മസ്‌കിന്റെ വാഗ്ദാനം. ഈ മാസം അവസാനം തന്നെ അല്‍ഗോരിതം സ്വതന്ത്രമാക്കുമെന്നാണ് സൂചന.

ട്വിറ്റര്‍ ഉപയോഗിക്കുന്നവര്‍ സ്വന്തം ഹോമില്‍ ഓരോ തവണയും കാണുന്ന ട്വീറ്റുകള്‍ വ്യത്യസ്തമായിരിക്കും. ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ചുള്ള ട്വീറ്റുകള്‍ തന്നെ അവരുടെ മുന്നിലെത്തിക്കുന്നതാണ് ട്വിറ്ററിന്റെ സൂത്രവിദ്യ. ഇതുപോലുള്ള സൂത്രവിദ്യകള്‍ തന്നെയാണ് ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളും ഉപയോഗിക്കുന്നത്. റെക്കമെന്റഡ് ട്വീറ്റുകള്‍ക്ക് പിന്നിലെ അല്‍ഗോരിതം വെളിപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ട്വിറ്റര്‍ ഉടമ എലോണ്‍ മസ്‌ക്. ഈ മാസം അവസാനം തന്നെ അല്‍ഗോരിതം ഓപ്പണ്‍സോഴ്‌സ് ആക്കാന്‍ വേണ്ടിയുള്ള തീരുമാനമാണ് ട്വിറ്റര്‍ മാനേജ്‌മെന്റ് കൈക്കൊണ്ടിട്ടുള്ളത്.

സമൂഹമാധ്യമങ്ങളിലെ ഇത്തരം അല്‍ഗോരിതങ്ങള്‍ നമ്മുടെ പല രഹസ്യ വിവരങ്ങളും ചോര്‍ത്തിയെടുത്തുകൊണ്ടാണ് പണിയെടുക്കുന്നത് എന്ന ആരോപണം ടെക് മേഖലയില്‍ നിന്നു തന്നെ ഉയര്‍ന്നുവന്നിരുന്നു. ഫേസ്ബുക്കിലെ ഫ്രണ്ട് സജഷനും മറ്റും കണ്ട് നമ്മളും അത്ഭുതപ്പെട്ടിട്ടുണ്ട്. അല്‍ഗോരിതം പ്രയോഗത്തിലെ രഹസ്യം പുറത്തു വിടുന്നതിലൂടെ കൂടുതല്‍ സുതാര്യമാവുകയാണ് ലക്ഷ്യം എന്നാണ് ട്വിറ്റര്‍ പറയുന്നത്. അല്‍ഗോരിതം പങ്കുവെക്കുന്നതിലൂടെ സ്വന്തം ആപ്ലിക്കേഷന്‍ മെച്ചപ്പെടുത്താന്‍ കഴിയും എന്നും മസ്‌ക്ക് പറയുന്നു.

കുത്തകകള്‍ അരങ്ങുവാഴുന്ന ടെക് ലോകത്ത് ജനകീയ ബദല്‍ തീര്‍ക്കുകയാണ് തങ്ങള്‍ എന്നാണ് ട്വിറ്ററിന്റെ വാദം. ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം എന്നിവയുടെ ഉടമകളായ മെറ്റാ ട്വിറ്ററിന് പകരമായി പുതിയ ആപ്ലിക്കേഷന്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ട്വിറ്ററിന്റെ ഈ സുതാര്യ നീക്കം ശത്രുക്കളുടെ പ്രഖ്യാപനം ലക്ഷ്യം വച്ചാണെന്ന് വ്യക്തം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News