ട്വിറ്ററിൻ്റെ ലോഗോയിൽ വീണ്ടും മാറ്റം വരുത്തി സിഇഒ ഇലോൺ മസ്ക്. ദിവസങ്ങൾക്ക് മുമ്പ് മാറ്റിയ ട്വിറ്ററിന്റെ പ്രശസ്തമായ പക്ഷിയുടെ ലോഗോ തിരിച്ച് കൊണ്ടുവന്നിരിക്കുകയാണ് ഇപ്പോൾ. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് നീല നിറത്തിലുളള പക്ഷിയുടെ ലോഗോ മാറ്റി ‘ഷിബ ഇനു ഡോഗ്’ എന്ന ഡോജ് ഡോഗ് പുതിയ ലോഗോയായി മാറിയത്.
മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിൻ്റെ ഡെസ്ക്ടോപ്പ് വേർഷനിൽ മാത്രമാണ് ലോഗോ മാറ്റം വരുത്തിയത്. എന്നാൽ ഇപ്പോൾ പക്ഷിയുടെ ലോഗോ തിരിച്ച് കൊണ്ട് വന്നിരിക്കുകയാണ് മസ്ക്. ഇലോൺ മസ്ക് ഒരു മീമിലൂടെ മാറ്റത്തെക്കുറിച്ച് ട്വീറ്റ് ചെയ്യുകയും ഒരു പഴയ ട്വിറ്റർ സംഭാഷണത്തിന്റെ സ്ക്രീൻഷോട്ടുകൾ പങ്കുവെക്കുകയും ചെയ്തിരുന്നു. അതിൽ ഒരു ട്വിറ്റർ ഉപയോക്താവ് തന്നോട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വാങ്ങാനും അതിന്റെ ലോഗോ ‘ഡോജ്’ ആക്കാനും ആവശ്യപ്പെട്ടിരുന്നു. അതിന് മറുപടിയായിട്ടാണ് ഇലോൺ മസ്ക് പക്ഷിയുടെ ലോഗോ മാറ്റിയതെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ച.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here