ട്വിറ്ററിന്റെ ലോഗോ മാറ്റി ഉടമ ഇലോണ്‍ മസ്‌ക്. ട്വിറ്റര്‍ ഇനി ‘ X’ എന്ന പേരിലാണ് അറിയപ്പെടുക. ലോഗോയും മാറ്റി. നീലപ്പക്ഷിക്ക് പകരം ‘ X’ ആയിരിക്കും പുതിയ ലോഗോ എന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെ ഇലോണ്‍ മസ്‌ക് തന്നെയാണ് പ്രഖ്യാപനം നടത്തിയത്.
കമ്പനിയുടെ ആസ്ഥാനം എക്സ് ലോഗോ കൊണ്ട് അലങ്കരിച്ചിരിക്കുന്ന വീഡിയോ മസ്‌ക് പങ്കുവെയ്ക്കുകയും ചെയ്തു. നല്ല ഒരു ലോഗോ തയ്യാറായാല്‍ ഉടനെ ട്വിറ്ററിന്റെ ട്രേഡ് മാര്‍ക്കായ നീല കിളിയുടെ ചിഹ്നവും മാറ്റുമെന്നും മസ്‌ക് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
Also Read : വാട്സ് ആപ്പ് ഇനി സ്മാര്‍ട്ട് വാച്ചില്‍ കിട്ടും, പുതിയ ഫീച്ചറുമായി മെറ്റ
മനുഷ്യനിലെ അപൂര്‍ണതകളുടെ പ്രതിഫലനമാണ് എക്‌സ് എന്നും, ആ ആശയം പ്രതിഫലിക്കുന്ന ഒരു ലോഗോ കിട്ടിയാല്‍ ഉടന്‍ തന്നെ ചിഹ്നം മാറ്റുമെന്നുമാണ് മസ്‌ക് പറഞ്ഞിരിക്കുന്നത്. ആപ്പിന്റെ പേരും രൂപവും മാറ്റിയാല്‍ പിന്നെ പഴയ ട്വിറ്റര്‍ വെറും ഓര്‍മ്മ മാത്രമാകും.
ഒക്ടോബറില്‍ തന്നെ കമ്പനിയുടെ ഔദ്യോഗിക നാമം എക്‌സ് കോര്‍പ്പ് എന്ന് മാറ്റിയിരുന്നു. എല്ലാ സേവനവും ഒറ്റ ആപ്പില്‍ കിട്ടുന്ന സംവിധാനമാക്കി എക്‌സിനെ മാറ്റുകയാണ് മസ്‌കിന്റെ ലക്ഷ്യം. പണമിടപാടും ബ്ലോഗിങ്ങും, മൈക്രോ ബ്ലോഗിങ്ങും, വീഡിയോയും എല്ലാം ചേരുന്ന ആപ്പ് ആണ് മസ്‌ക് ലക്ഷ്യം വെയ്ക്കുന്നത്.
— Elon Musk (@elonmusk) July 23, 2023
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here