ബിബിസി സർക്കാരിൽ നിന്ന് പണം വാങ്ങി പ്രവർത്തിക്കുന്ന മാധ്യമമെന്ന് ട്വിറ്റർ, അല്ലെന്ന് മറുപടി

ബ്രിട്ടീഷ് സർക്കാർ സാമ്പത്തിക സഹായം നൽകുന്ന മാധ്യമം എന്ന ട്വിറ്ററിന്റെ വിശേഷണത്തിൽ വിമർശനവുമായി ബിബിസി. സർക്കാരിൽ നിന്ന് പണം വാങ്ങി പ്രവർത്തിക്കുമ്പോൾ സർക്കാർ എഡിറ്റോറിയൽ ഇടപെടൽ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകാനാണ് ട്വിറ്ററിൻ്റെ ഈ സംവിധാനം. ഓരോ ഹാൻഡിലുകൾക്കും ലേബൽ നൽകുന്നതിലൂടെ അവരുടെ രാഷ്ട്രീയ വീക്ഷണം ജനങ്ങൾക്ക് പങ്കുവെക്കുകയാണ് ട്വിറ്ററിൻ്റെ ഉദ്ദേശം.

ഇതേ രൂപത്തിൽ ബ്രിട്ടീഷ് സർക്കാരിൽ നിന്ന് പണം വാങ്ങി പ്രവർത്തിക്കുന്ന മാധ്യമമാണ് ബിബിസി എന്നാണ് ട്വിറ്റർ അൽഗോരിതം ബിബിസിയുടെ ഔദ്യോഗിക ഹാൻഡിലിന് കീഴിൽ വിശദീകരണം നൽകിയത്. എന്നാൽ, രാഷ്ട്രീയ പക്ഷപാതിത്വം യാതൊന്നുമില്ലാതെ പ്രവർത്തിക്കുന്നവരാണ് തങ്ങളെന്നും ബ്രിട്ടീഷ് സർക്കാരിൽ നിന്നല്ല ബ്രിട്ടീഷ് ജനതയിൽ നിന്നാണ് തങ്ങൾ പണം വാങ്ങുന്നതെന്നുമാണ് ബിബിസിയുടെ മറുപടി. ട്വിറ്ററിന്റെ ഇടപെടലിലും ബിബിസിയുടെ മറുപടിയിലും ലോകം മുഴുവൻ ചർച്ചകൾ തുടരുകയാണ്.

ട്വിറ്ററിന്റെ ലേബലിങ്ങിൽ അണിയറക്കകത്ത് എലോൺ മസ്കും വിമർശനം ഉയർത്തിയിട്ടുണ്ടെന്നാണ് കേൾവി. സർക്കാർ മാധ്യമങ്ങൾക്ക് എല്ലാം നൽകുന്ന ട്വിറ്റർ ലേബൽ ബിബിസിക്ക് നൽകേണ്ടതുണ്ടോ എന്ന് മസ്ക് ട്വിറ്റർ ജീവനക്കാരോട് മെയിൽ അയച്ചു ചോദിച്ചതായാണ് സൂചന. താനും ബിബിസിയെ പിന്തുടരാറുണ്ടെന്നും അത് രാഷ്ട്രീയ പക്ഷപാതിത്വം ഏറ്റവും കുറവായതു കൊണ്ടാണെന്നും മസ്ക് ജീവനക്കാരോട് പറയുന്നുണ്ട്. ഒരു നിയമത്തിലൂടെ സ്ഥാപിതമാവുകയും സ്വതന്ത്രമായി പ്രവർത്തനം തുടരുകയും ചെയ്യുന്ന ബിബിസിയെ പക്ഷപാതിത്വമുള്ള മാധ്യമമെന്ന ലേബൽ തിരുത്തി ഏറ്റവും സ്വതന്ത്രമായ മാധ്യമമായി ലേബൽ ചെയ്യണമെന്നാണ് ട്വിറ്ററിനെതിരെ ഉയരുന്ന ആവശ്യം.

ഗുജറാത്ത് കലാപത്തിലെ മോദിയുടെ പങ്ക് അന്വേഷിക്കുന്ന ബിബിസി ഡോക്യുമെൻ്ററി പുറത്തിറങ്ങിയതിനെ തുടർന്ന് ബിബിസി എഡിറ്റോറിയലിനെതിരെ സംഘപരിവാരം ഇറങ്ങി പുറപ്പെട്ടിരുന്നു. എന്നാൽ ബ്രിട്ടീഷ് സർക്കാരിനെതിരെയും സധൈര്യം സത്യം വിളിച്ചു പറഞ്ഞതിന്റെ ചരിത്രമുയർത്തിപ്പിടിക്കുകയാണ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News