മെറ്റ രൂപപ്പെടുത്തിയ ത്രെഡ്‌സിന്‍റെ വരവ് ഇലോണ്‍ മസ്കിന്‍റെ ട്വിറ്ററിന് കടുത്ത് മത്സരമാണ് മുന്നോട്ടുവയ്ക്കുന്നത്. കിടപിടിക്കാനും ട്വിറ്ററിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനും പുതിയ നീക്കവുമായി എത്തിയിരിക്കുകയാണ് ഇലോണ്‍ മസ്ക്. ഉപയോക്താക്കള്‍ക്ക് വരുമാനം കൂടി നല്‍കാനാണ് പുതിയ തീരുമാനം.
ഉപയോക്താക്കള്‍ പങ്കുവെക്കുന്ന പോസ്റ്റുകള്‍ക്കുള്ള മറുപടികളില്‍ നിന്ന് ലഭിക്കുന്ന പരസ്യ വരുമാനം പങ്കിടാനുള്ള അവസരമാണ് ട്വിറ്റര്‍ ഒരുക്കുന്നത്. പ്ലാറ്റ്ഫോമിലൂടെ നേരിട്ട് ഉപജീവനമാര്‍ഗം കണ്ടെത്തുന്നതിനായി വ്യക്തികളെ പ്രാപ്തരാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് ട്വിറ്റര്‍ പറയുന്നു. എന്നാല്‍ എല്ലാവരുടെയും പോസ്റ്റിന് ഇങ്ങനെ വരുമാനം ലഭിക്കില്ല. കുറച്ച് നിബന്ധനകള്‍ ട്വിറ്റര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.
ALSO READ: സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടാൻ കേരളം, ഇന്ത്യയിൽ ആദ്യം; കേരളപ്പിറവി ദിനത്തിൽ പ്രഖ്യാപനം
ട്വിറ്റര്‍ ബ്ലൂടിക്ക് വരിക്കാര്‍ക്ക് മാത്രമായിരിക്കും വരുമാനം ലഭിക്കാന്‍ അര്‍ഹതയുണ്ടാവുക. പോസ്റ്റുകള്‍ക്ക് 50 ലക്ഷം ഇംപ്രഷന്‍സ് എങ്കിലും ലഭിച്ചിരിക്കണമെന്നതാണ് മറ്റൊരു നിബന്ധന. പരസ്യത്തില്‍ നിന്ന് ട്വിറ്ററിന് ലഭിക്കുന്ന വരുമാനത്തില്‍ നിന്നായിരിക്കും കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് പണം നല്‍കുക. ട്വിറ്ററിന്റെ ഈ മാറ്റത്തില്‍ പങ്കാളികളാകണമെങ്കില്‍ യോഗ്യരായവര്‍ അപേക്ഷ നല്‍കുകയും വേണം.
ഈ മാസം അവസാനം മുതല്‍ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് പണം നല്‍കി തുടങ്ങാനാണ് ട്വിറ്റര്‍ ശ്രമിക്കുന്നത്. എന്നാല്‍ പരസ്യ വരുമാനം പങ്കിടുന്നതിനായി ട്വിറ്റര്‍ ഇതുവരെ ഒരു ആപ്ലിക്കേഷന്‍ പ്രോസസ്സ് ആരംഭിച്ചിട്ടില്ല. ഉപയോക്താക്കള്‍ക്ക് ട്വിറ്റര്‍ എഫ്എക്യുല്‍ ക്രിയേറ്റര്‍ പരസ്യ വരുമാന പങ്കിടലിനായി എന്ന ഓപ്ഷന്‍ പ്രയോജനപ്പെടുത്താവുന്നതാണ്.
ALSO READ: ജനകീയ സെമിനാർ മാതൃകയിൽ കോൺഗ്രസിന്റെ ‘ജനസദസ്സ്’; ലീഗിനെയും കൂടെക്കൂട്ടും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here