ട്വിറ്ററിൽ ഇനി Xvideos ? പേരുമാറ്റത്തിന് പിന്നാലെ എയറിലായി എക്‌സ്, കിളി മൊത്തത്തിൽ പോയെന്ന് ട്രോളുകൾ

പേര് മാറ്റത്തിന് പിന്നാലെ പുലിവാൽ പിടിച്ച് ട്വിറ്റർ. സോഷ്യൽ മീഡിയ വെബ്‍സൈറ്റിൽ ഇനി പങ്കുവെക്കുന്ന വീഡിയോകള്‍ ‘ട്വിറ്റര്‍ വീഡിയോസ്’ എന്ന് വിളിക്കപ്പെടുന്നതിന് പകരം Xvideos എന്നായിരിക്കും അറിയപ്പെടുകയെന്നാണ് ഉപഭോക്താക്കൾ ഇപ്പോൾ പരിഹസിക്കുന്നത്. ഇതോടെ Xvideos എന്ന വാക്ക് തന്നെ ട്വിറ്ററിൽ ഇപ്പോൾ ട്രെൻഡിങ് ആയി മാറിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റായ ട്വിറ്റര്‍ തിങ്കളാഴ്ചയാണ് റീബ്രാന്‍ഡ് ചെയ്തത്. ട്വിറ്റര്‍ എന്ന പേര് മാറ്റി ഇനി മുതല്‍ X എന്ന പേരിലായിരിക്കും ഈ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോം അറിയപ്പെടുകയെന്നാണ് കമ്പനി അറിയിച്ചത്. മാറ്റങ്ങള്‍ ഇതിനകം തന്നെ കമ്പനി നടപ്പിലാക്കിത്തുടങ്ങിയിട്ടുണ്ട്.

ALSO READ: പ്രേമിച്ചയാളെത്തന്നെ കല്യാണം കഴിച്ചില്ലെങ്കിൽ പാപമാണെന്ന് വിശ്വസിച്ചു, കയ്യിൽ കത്തിയും വടിയും കൊണ്ട് നടന്നിട്ടുണ്ടെന്ന് പൗളി വത്സൻ

എന്നാൽ, ഇന്ത്യയിലെ ടെലികോം നെറ്റ് വര്‍ക്കുകളില്‍ ബ്ലോക്ക് ചെയ്യപ്പെട്ട പോണ്‍ വെബ്‌സൈറ്റാണ് Xvideos. ഇതോടെ ട്വിറ്ററിലുള്ള ഒരു വീഡിയോ നമുക്ക് തിരയണമെകിൽ നിലവിലെ പേര് വച്ച് Xvideos എന്ന് തന്നെ തിരയണം. എന്നാൽ സാധാരണ ഗൂഗിൾ ക്രോമിലോ മറ്റോ ഇത്തരത്തിൽ തിരഞ്ഞാൽ റിസൾട്ട് ലഭിക്കില്ലെന്നും, ട്വിറ്റർ വിഡിയോകൾക്ക് മറ്റെന്തെങ്കിലും പുതിയ പേരുകൾ കണ്ടെത്തണമെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.

ALSO READ: വാട്സ്ആപ്പ് ഇനി സ്മാര്‍ട്ട് വാച്ചില്‍ കിട്ടും, പുതിയ ഫീച്ചറുമായി മെറ്റ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News