മദ്യലഹരിയിലായിരുന്നയാള്‍ ഓടിച്ച കാര്‍ വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു. കഴിഞ്ഞദിവസം രാത്രി ഈരാറ്റുപേട്ട നടയ്ക്കലിലുണ്ടായ വാഹനാപകടത്തില്‍ മഠത്തില്‍ അബ്ദുല്‍ഖാദറാണ് മരിച്ചത്. വെയിറ്റിംഗ് ഷെഡില്‍ സുഹൃത്തിനൊപ്പം സംസാരിച്ചിരിക്കുകയായിരുന്നു അബ്ദുള്‍ഖാദര്‍. സുഹൃത്തിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാഗമണ്ണിലേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ വെയറ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെടുത്തിട്ടുണ്ട് .വാഹനത്തിലുണ്ടായിരുന്നവര്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ALSO READ: തീക്കട്ടയില്‍ ഉറുമ്പരിക്കുന്നോ; മുംബൈ പൊലീസ് പരീക്ഷയില്‍ ‘മുന്നാഭായ് എംബിബിഎസ്’ മോഡല്‍ തട്ടിപ്പ്
മറ്റൊരു സംഭവത്തില്‍ കോട്ടയം ഏറ്റുമാനൂരില്‍ കാറും ലോറിയും കുട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കാക്കനാട് ഇന്‍ഫോപാര്‍ക്ക് സ്വദേശിനി 65 വയസുള്ള എല്‍സി മാത്യുവാണ് മരിച്ചത്.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 4 പേരെ പരുക്കുകളോടെ തെള്ളകത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി 11 മണിയോടെയായിരുന്നു അപകടം. എം സി റോഡില്‍ കാണക്കാരിയ്ക്ക് സമീപം ഇവര്‍ സഞ്ചരിച്ച കാറും ലോറിയും കുട്ടിയിടിക്കുകയായിരുന്നു. സംഭവത്തില്‍ ഏറ്റുമാനൂര്‍ പൊലീസ് കേസെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here