കണ്ണൂരിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾ റദ്ദാക്കി

കണ്ണൂരിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾ റദ്ദാക്കി. ജീവനക്കാരുടെ സമരം പിൻവലിച്ചതിനെ തുടർന്ന് സർവീസുകൾ പുംസഥാപിച്ചെങ്കിലും വിമാനം ഇന്ന് റദ്ദാക്കിയിരിക്കുകയാണ്. ദമാം,അബുദാബി സർവ്വീസുകളാണ് റദ്ദാക്കിയത്. എന്നാൽ കരിപ്പൂരിലും തിരുവനന്തപുരത്തും എയർ ഇന്ത്യ എക്സ്പ്രസ്സ്‌ സർവീസുകൾ പുനരാരംഭിച്ചു. കരിപ്പൂരിൽ നിന്നുളള ദമാം, മസ്കത്ത് സർവീസുകൾ പുറപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് പുലർച്ചെയുള്ള അബുദാബി വിമാനവും സർവീസ് നടത്തി.

Also Read: സൗരോർജ്ജ ബില്ലിംഗിനെപ്പറ്റി വേണ്ടത്ര ധാരണയില്ലാത്തതുകൊണ്ടാവണം ഈ തെറ്റിദ്ധാരണ; ശ്രീലേഖ ഐ പി എസിന്റെ ഫേസ്ബുക് പോസ്റ്റ് വസ്തുതാവിരുദ്ധമെന്ന് കെ എസ് ഇ ബി

ഒരാഴ്ചയോളം നീണ്ടുനിന്ന സമരം ഫലം കണ്ടതിന് പിന്നാലെയാണ് ജീവനക്കാർ സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. സമരക്കാരുടെ ആവശ്യങ്ങൾ പരിശോധിക്കുമെന്നും പരിഗണിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു.

Also Read: ‘ഇന്ദ്രപ്രസ്ഥത്തിൽ ബിജെപി നിലംതൊടില്ല, നീതിബോധം സിരകളിൽ കത്തിപ്പടർന്ന വിധികർത്താക്കളുടെ പിൻമുറക്കാർ ഇന്നും രാജ്യത്തിൻ്റെ നീതിപീഠം കാക്കുന്നവരുടെ കൂട്ടത്തിൽ ഉണ്ടെന്നത് സന്തോഷം’: കെ ടി ജലീൽ എംഎൽഎ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk