കൂത്താട്ടുകുളം വെളിയന്നൂരില്‍ വീടിനുള്ളില്‍ കുടുങ്ങിയ രണ്ടര വയസ്സുകാരനെ ഫയര്‍ഫോഴ്‌സെത്തി രക്ഷപെടുത്തി. കൂത്താട്ടുകുളം ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരാണ് കുഞ്ഞിനെ രക്ഷിച്ചത്. വെളിയന്നൂര്‍ താമരക്കാട്ടില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. വീട്ടുകാര്‍ പുറത്തിറങ്ങിയ സമയത്ത് അബദ്ധത്തില്‍ കുട്ടി വാതില്‍ അകത്തുനിന്ന് പൂട്ടുകയായിരുന്നു.
വീടിന്റെ പിന്‍ഭാഗത്തെ ഗ്രില്ലുകളും തുറക്കാന്‍ കഴിയാതായതോടെയാണ് വീട്ടുകാര്‍ കൂത്താട്ടുകുളം ഫയര്‍ഫോഴ്‌സിന്റെ സഹായം തേടിയത്. തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ വീടിന്റെ പിന്‍ഭാഗത്തെ ഗ്രില്ലുകളുടെ പൂട്ട് തകര്‍ത്ത് അകത്ത് പ്രവേശിച്ച് കുട്ടിയെ രക്ഷിക്കുകയായിരുന്നു.
Also Read: ‘കേന്ദ്രത്തില്‍ നിന്ന് വി മുരളീധരന്റെ തറവാട്ട് സ്വത്തല്ല ചോദിച്ചത്’: മന്ത്രി മുഹമ്മദ് റിയാസ്
അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ രാജേന്ദ്രന്‍ നായരുടെ നേതൃത്വത്തിലുള്ള ജീവന്‍കുമാര്‍ വി കെ, ജിന്‍സ് മാത്യു,അനീഷ് കെ പി, രാജേഷ്‌കുമാര്‍ ആര്‍,അനന്തപുഷ്പന്‍ , ജോസ് ടിഎ, സജിമോന്‍ സൈമണ്‍, ബിജു സി ജോര്‍ജ് എന്നിവരാണ് കുഞ്ഞിനെ രക്ഷിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here