രണ്ടരവയസ്സുകാരി കളിക്കുന്നതിനിടയിൽ കുഴൽകിണറിൽ വീണു; കുടിങ്ങിക്കിടക്കുന്നത് 35 അടി താഴ്ചയിൽ

Child Fell into Tube Well

രാജസ്ഥാൻ: രാജസ്ഥാനിലെ ദൗസയിൽ രണ്ടര വയസ്സുകാരി കളിക്കുന്നതിനിടയിൽ കുഴൽക്കിണറിൽ വീണു. 35 അടി താഴ്ചയിൽ കുടുങ്ങിക്കിടക്കുന്ന കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ജെസിബി ഉപയോഗിച്ച് സമീപത്തെ മണ്ണ് നീക്കി രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾല ആരംഭിച്ചതായി അധികൃതർ അറിയിച്ചു. കുഴിയിൽ കാമറ സ്ഥാപിച്ച് പൈപ്പ് വഴി കുട്ടിക്ക് ഓക്സിജൻ എത്തിച്ച് നൽകി.

Also Read: പാലക്കാട് സഖി കേന്ദ്രത്തിൽ നിന്നും കാണാതായ കുട്ടികൾക്കായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

ബുധനാഴ്‌ച വൈകുന്നേരം അഞ്ച്‌ മണിയോടെയാണ്‌ നീരു എന്ന രണ്ടരവയസ്സുകാരി കിണറ്റിൽ വീണ സംഭവം പുറത്തറിയുന്നത്‌. പ്രദേശത്ത്‌ ഇരുട്ടായതും മഴയും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന്‌ ബന്ദികുയി എസ്‌ഐ പ്രേംചന്ദ് പറഞ്ഞു. കുഴിയിൽ മഴവെള്ളം കയറാതിരിക്കാൻ ടെന്റ്‌ കെട്ടിയാണ്‌ രക്ഷാപ്രവർത്തനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News