ആറ്റിങ്ങലില്‍ വന്‍ കഞ്ചാവ് വേട്ട; രണ്ട് പേര്‍ കസ്റ്റഡിയില്‍

CRIME

ആറര കിലോ കഞ്ചാവുമായി കെഎസ്ആര്‍ടിസി ബസില്‍ എത്തിയ സംഘത്തെ ആറ്റിങ്ങല്‍ വച്ച് പിടികൂടി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ആറ്റിങ്ങല്‍ ബസ്റ്റാന്‍ഡില്‍ വച്ചാണ് രണ്ടുപേര്‍ പിടിയിലായത്. ആറര കിലോയോളം വരുന്ന കഞ്ചാവ് ഇവരുടെ കയ്യില്‍ ഉണ്ടായിരുന്നു.

ALSO READ:  ‘ചെങ്കൊടിയോട് മരണം വരെ കൂറുള്ളവനായിരിക്കും; നിങ്ങളാൽ ‘സഖാവേ’ എന്ന വിളി കേൾക്കാൻ കാത്തിരിക്കുന്നു’ – ഡോ. പി സരിൻ

വള്ളക്കടവ് സ്വദേശികളായ അനസ്, സുകുമാരന്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു. എന്‍ഫോഴ്‌സ്‌മെന്റും ചിറയിന്‍കീഴ് എക്‌സൈസും സംയുക്തമായാണ് കഞ്ചാവ് സംഘത്തെ കസ്റ്റഡിയിലെടുത്തത്.

ALSO READ: ‘സിഡിസിയെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി ഉയര്‍ത്തുന്നു’: മന്ത്രി വീണാ ജോര്‍ജ്

ആന്ധ്രയില്‍ നിന്ന് കടത്തിക്കൊണ്ടു വന്നതാണ് കഞ്ചാവെന്നാണ് വിവരം. എറണാകുളത്ത് നിന്നാണ് കഞ്ചാവുമായി സംഘം സ്വിഫ്റ്റ് ബസില്‍ കയറി ആറ്റിങ്ങലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News