എറണാകുളത്ത് കഞ്ചാവ് വേട്ട; രണ്ട് പേര്‍ പിടിയില്‍

rape crime


എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് വേട്ട. 75 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. ബീഹാര്‍ സ്വദേശി പപ്പു കുമാര്‍, യുപി സ്വദേശി മുഹമ്മദ് സാക്കിബ് എന്നിവരാണ് പിടിയിലായത്. സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് 75 കിലോ കഞ്ചാവ് പൊലീസ് പിടി കൂടിയത്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇതര സംസ്ഥാനക്കാരായ രണ്ടുപേരെ പിടികൂടിയത്. ട്രെയിനില്‍ വിവിധ ബാഗുകളിലായാണ് ഇവര്‍ കഞ്ചാവ് എത്തിച്ചത്.

ALSO READ: 8ാമത് കെഎൽഎഫ്: 15 രാജ്യങ്ങളിൽ നിന്നും അതിഥികളെത്തുന്നു; ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവത്തിനൊരുങ്ങി കോ‍ഴിക്കോട്

5000 രൂപ പ്രതിഫലം വാങ്ങിയാണ് ഇവര്‍ കഞ്ചാവ് എത്തിക്കുന്നത്. കേരളം കേന്ദ്രീകരിച്ച് വില്പന നടത്തുകയാണ് ലക്ഷ്യം. ഇതിന് പിന്നില്‍ മലയാളികളെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇത്തരം സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

ALSO READ: മുംബൈയിൽ ഹൃദയഗീതം ജനുവരി 25ന്; ആവേശമേകാൻ അലോഷി ആദവും മുരുകൻ കാട്ടാക്കടയും

Cannabis poaching at Ernakulam South Railway Station. Two person arrested with 75 kg of cannabis. Pappu Kumar, a native of Bihar, and Muhammad Saqib, a native of UP, were arrested. The police seized 75 kg of the drug during the inspection conducted as part of the special drive.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News