പത്തനംതിട്ടയില്‍ വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വീട്ടമ്മ മരിച്ച സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍

പത്തനംതിട്ടയില്‍ വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ച സംഭവത്തില്‍ രണ്ട് പേരെ പുളിക്കിഴ് പൊലീസ് അറസ്റ്റ് ചെയ്തു. നിരണം നാലാം വാര്‍ഡില്‍ പനച്ചമൂട്ടില്‍ ആറ്റുപറമ്പില്‍ വീട്ടില്‍ വിജയന്റെ ഭാര്യ രാധ (64) കൊല്ലപ്പെട്ട സംഭവത്തിലാണ് ആറ്റു പറമ്പില്‍ വീട്ടില്‍ ചന്ദ്രന്‍, രാജന്‍ എന്നിവര്‍ പിടിയിലായത്.

Also read- ഏക സിവില്‍ കോഡിനെതിരെ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും; പിന്തുണയ്ക്കാന്‍ പ്രതിപക്ഷം

ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വഴിക്കത്തെ തുടര്‍ന്ന് ബന്ധുക്കളായ ഇരുകൂട്ടരും തമ്മില്‍ വര്‍ഷങ്ങളായി തര്‍ക്കം നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു. ബന്ധുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ തടസം പിടിക്കാനെത്തിയപ്പോഴാണ് രാധയ്ക്ക് അടിയേറ്റത്. മൂക്കിന് ഇടിയേറ്റ് വീണ രാധ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടെ മരണപ്പെടുകയായിരുന്നു. മൂക്കിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.

Also read- 205 അടി ഉയരത്തില്‍വെച്ച് നിശ്ചലമായി റോളര്‍ കോസ്റ്റര്‍; നടന്നിറങ്ങി റൈഡര്‍മാര്‍; വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News