ആമയുടെ പുറത്ത് പണം വെച്ചാൽ ഇരട്ടിക്കുമെന്ന് പറഞ്ഞ് സ്വർണ്ണം തട്ടി, രണ്ട് പേർ പിടിയിൽ

ആമയുടെ മുകളിൽ പണം വെച്ചാൽ ഇരട്ടിക്കുമെന്ന് സുഹൃത്തായ യുവതിയെ പറഞ്ഞുപറ്റിച്ച ശേഷം സ്വർണ്ണം തട്ടിയെടുത്ത കേസിൽ രണ്ട് പേർ പിടിയിൽ. ഇടുക്കി സ്വദേശി കിച്ചു ബെന്നി, രാജസ്ഥാൻ സ്വദേശി വിശാൽ മീണ എന്നിവരെയാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

കിച്ചു ബെന്നിയുടെ സുഹൃത്തിനെയാണ് ഇരുവരും പറ്റിച്ചത്. ആമയുടെ പുറത്ത് സ്വർണ്ണം വെച്ചാൽ ഇരട്ടിക്കുമെന്നും വിശാൽ മീണയ്ക്ക് അതിനുള്ള കഴിവുണ്ടെന്നും ഇരുവരും യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. മോഹനവാഗ്‌ദാനത്തിൽ വീണ യുവതി ഇരുവർക്കും സ്വർണം നൽകുകയും തുടർന്ന് ഒരുമിച്ച് വരുന്ന വഴി സിഗരറ്റ് വാങ്ങാൻ വണ്ടി നിർത്തുകയുമായിരുന്നു. കാർ നിർത്തിയ തക്കം നോക്കി വിശാൽ മീണ സ്വർണ്ണവുമായി മുങ്ങുകയായിരുന്നു. തുടർന്ന് യുവതി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

വിശാൽ മീണയെ പൊലീസ് പിന്നീട് ഷൊർണുരിൽ നിന്ന് കണ്ടെത്തി. നഷ്ടപ്പെട്ട സ്വർണം ഇയാളിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു. കൂടുതൽ ചോദ്യംചെയ്തതിൽനിന്ന് കിട്ടിയ വിവരങ്ങൾ അനുസരിച്ച് പൊലീസ് കിച്ചുവിനെയും പ്രതി ചേർക്കുകയായിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News