സിസിടിവിയില്‍ നോക്കി ഫ്‌ളൈയിംഗ് കിസും അശ്ലീല ആംഗ്യവും; പണവുമായി മുങ്ങിയ മോഷ്ടാക്കള്‍ രണ്ടാം ദിനം പിടിയില്‍

കോഴിക്കോട് ഉള്ള്യേരിയില്‍ മോഷണം നടത്തി കടന്ന പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍. ചെട്ടിപ്പടി പടിഞ്ഞാറെ കുളപ്പരയ്ക്കല്‍ എം കിഷോര്‍, ചേളാരി സ്വദേശി അബ്ദുല്‍ മാലിക് എന്നിവരെയാണ് അത്തോളി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഉള്ള്യേരി ആനവാതിലിലുള്ള വി
കെയര്‍ പോളി ക്ലിനിക്കിലായിരുന്നു മോഷണം നടന്നത്. ക്ലിനിക്കിന്റെ പൂട്ട് കുത്തിപ്പൊളിച്ചായിരുന്നു മോഷണം.

Also Read- ചോദ്യം ചെയ്യുന്നതിനിടെ ഹെറോയിന്‍ വില്‍പ്പനക്കാരന്‍ സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയി; പിന്തുടര്‍ന്ന് പിടികൂടി പൊലീസ്

കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. സിസിടിവിയില്‍ നോക്കി ഫ്‌ളൈയിംഗ് കിസ് നല്‍കിയും ഹായ് പറഞ്ഞും ബൈ പറഞ്ഞും അശ്ലീല ആംഗ്യം കാണിച്ചും പണവുമായി കള്ളന്‍മാര്‍ മുങ്ങുകയായിരുന്നു. ക്ലിനിക്കില്‍ നിന്ന് പന്ത്രണ്ടായിരം രൂപയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.
ഹെല്‍മറ്റും റെയിന്‍കോട്ടും ധരിച്ചതിനാല്‍ ആരും തിരിച്ചറിയില്ലെന്ന് കരുതി. പക്ഷെ ദിവസം രണ്ട് കഴിഞ്ഞതോടെ പ്രതികള്‍ പൊലീസ് പിടിയിലാകുകയായിരുന്നു.

Also Read- മോഷണശ്രമം ചെറുക്കുന്നതിനിടെ തൃശൂര്‍ സ്വദേശി റിയാദില്‍ കുത്തേറ്റ് മരിച്ചു

മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ബൈക്കിലാണ് മോഷ്ടാക്കള്‍ എത്തിയത്. ഈ ബൈക്ക് കേന്ദ്രീകരിച്ചും ഫോണ്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്. പ്രതികൡലൊരാളായ കിഷോറിനെതിരെ നിരവധി കേസുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News