വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടുള്ള തർക്കം; രണ്ടുപേർക്ക് മർദനം

വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിൽ രണ്ടുപ്പേർക്ക് മർദ്ദനം. കൊല്ലം ഇടമുളയ്ക്കൽ തുമ്പിക്കുന്നിൽ ഞായർ ഉച്ചയ്ക്കാണ് സംഭവം. തുമ്പിക്കുന്ന് സ്വദേശി ഷാനവാസും, സുഹൃത്ത് റിയാസുമാണ് മർദിച്ചത്. അഞ്ചൽ താഴമേൽ സ്വദേശികളായ ആഷിഖ് ഹുസൈനനാണ് ആദ്യം മർദ്ദനമേറ്റത്.

Also Read: സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഇത് തടയാൻ എത്തിയ പനച്ചവിള സ്വദേശി അനിയെ തടിക്കഷണം കൊണ്ട് അടിച്ചു വീഴ്ത്തി. വീട് നിർമാണം നടക്കുന്നയിടത്തേക്ക് വെള്ളം കൊണ്ടുവന്ന വാഹനം റോഡരികിൽ നിർത്തിയിട്ടത് അക്രമികൾ ചോദ്യം ചെയ്തതാണ് തുടക്കം. തടിക്കഷണം ഉപയോഗിച്ച് തലയിൽ അടിച്ചു. മൂന്നു വർഷം മുൻപ് ടിക് ടോക് വിഡിയോ ചെയ്തതിന് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഷാനവാസ്.

Also Read: പത്തനംതിട്ടയില്‍ പക്ഷിപ്പനി ബാധിത പ്രദേശങ്ങളില്‍ രോഗപ്രതിരോധ നടപടികള്‍ ആരംഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration