എറണാകുളം ചെറായി ബീച്ചില്‍ കുളിക്കാനിറങ്ങി കാണാതായ ബിഹാര്‍ സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുസാറ്റിലെ ബിടെക് വിദ്യാര്‍ത്ഥി ഖാലിദ് മഹ്മൂദ് ഹാഷ്മിയാണ് മരിച്ചത്. ഖാലിദിന്റെ മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചില്‍ സായാഹ്നം ആസ്വദിക്കാന്‍ എത്തിയ ഖാലിദും മറ്റൊരു വിദ്യാര്‍ത്ഥിയും ബീച്ചില്‍ കുളിക്കാനിറങ്ങി. വൈകിട്ട് നാലരയോടെ ഇരുവരും തിരയില്‍പ്പെട്ടു. ഒരാളെ രക്ഷപ്പെടുത്തുകയും ഖാലിദിന് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിക്കുകയും ചെയ്തിരുന്നു. എട്ട് പേരടങ്ങിയ സംഘമാണ് ചെറായി ബീച്ചിലെത്തിയത്. തിരയില്‍പ്പെട്ട് പരിക്കേറ്റ രണ്ടാമത്തെ യുവാവിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
സംഭവം നടന്ന ഉടന്‍ മത്സ്യത്തൊഴിലാളികളുടെ നേതൃത്വക്കിലാണ് തെരച്ചില്‍ നടന്നത്. തുടര്‍ന്ന് പൊലീസും കോസ്റ്റഅ ഗാര്‍ഡും സ്ഥലത്തെത്തി തെരച്ചില്‍ നടത്തിയതോടെയാണ് ഖാലിന്റെ മൃതദേഹം ലഭിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here