ആണ്‍കുട്ടിയെ ‘വധു’വായി ഒരുക്കി; മഴ പെയ്യാന്‍ രണ്ട് ആണ്‍ കുട്ടികളെ വിവാഹം കഴിപ്പിച്ചു; കര്‍ണാടകയിലെ വിചിത്ര ആചാരം

മഴദേവതകളെ പ്രീതിപ്പെടുത്തി പ്രദേശത്ത് മഴപെയ്യിക്കാന്‍ വിചിത്ര ആചാരം. കര്‍ണാടകയിലാണ് സംഭവം. രണ്ട് ആണ്‍കുട്ടികളെയാണ് ഇവിടെ വിവാഹം കഴിപ്പിച്ചത്. മാണ്ഡ്യയിലെ ഗംഗേനഹള്ളിയിലാണ് വിചിത്രമായ ആചാരം അരങ്ങേറിയത്.

Also read- വഴക്കിടാനായി മൂന്ന് മണിക്കൂര്‍, പഠിക്കാനാകട്ടെ വെറും 15 മിനുട്ട്; വൈറലായി ഒരു ടൈംടേബിള്‍

വെള്ളിയാഴ്ച രാത്രിയിലായിരുന്നു ചടങ്ങ്. ആണ്‍കുട്ടികളില്‍ ഒരാളെ പെണ്‍കുട്ടിയായി വേഷം കെട്ടിച്ച് വധുവായും മറ്റെയാളെ വരനായും പാരമ്പര്യരീതിയില്‍ ഒരുക്കിയായിരുന്നു ചടങ്ങുകള്‍. പങ്കെടുത്തവര്‍ക്കായി സദ്യയും ഒരുക്കിയിരുന്നു.

Also Read- ശ്രീനിവാസന്റെ ‘ബാലന്‍’ ഈ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു; അന്തരിച്ച സുരേഷ് ചന്ദ്രനെക്കുറിച്ചുള്ള ഓര്‍മ

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞ അളവില്‍ മഴ ലഭിച്ചതിനെ തുടര്‍ന്നാണ് ദേവതമാരെ പ്രീതിപ്പെടുത്താനുള്ള തീരുമാനത്തില്‍ ഗ്രാമവാസികളെത്തിയത്. വിവാഹച്ചടങ്ങിന് ശേഷം ഗ്രാമവാസികള്‍ ഒന്നിച്ച് പ്രത്യേക പ്രാര്‍ത്ഥനയും നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News