പുഴയിലേക്ക് ചാടിയ പ്ലസ് ടു വിദ്യാര്‍ത്ഥിനിയ്ക്ക് രക്ഷകരായി യുവാക്കള്‍

മൂവാറ്റുപുഴ കച്ചേരിത്താഴം പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ പ്ലസ് ടു വിദ്യാര്‍ത്ഥിനിയ്ക്ക് രക്ഷകരായി യുവാക്കള്‍. നിരപ്പ് സ്വദേശികളായ രജനീഷും, ബിബിലും ചേര്‍ന്നാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.

മൂവാറ്റുപുഴ കച്ചേരിത്താഴം പാലത്തില്‍ നിന്നും കോലഞ്ചേരി സ്വദേശിനിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനി പുഴയിലേക്ക് ചാടുകയായിരുന്നു. പാലത്തിന്റെ കൈവരിയില്‍ ബാഗ് വച്ചതിനുശേഷ മായിരുന്നു പെണ്‍കുട്ടി പുഴയിലേയ്ക്ക് ചാടിയത്.

ടൗണില്‍ നില്‍ക്കുന്ന ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു സംഭവം. തൊട്ടു സമീപത്തെ തട്ടുകടയില്‍ ചായ കുടിച്ചു കൊണ്ടിരുന്ന യുവാക്കളാണ് പെണ്‍കുട്ടിയെ ജീവന്‍ പണയം വച്ച് രക്ഷപ്പെടുത്തിയത്. നിരപ്പ് സ്വദേശികളായ രജനീഷും, ബിബിലും പുഴയിലേയ്ക്ക് ചാടുകയായിരുന്നു. 50 മീറ്റര്‍ താഴെയുള്ള കടവില്‍നിന്നുമാണ് പെണ്‍കുട്ടിയെ രക്ഷിച്ചതെന്നും യുവാക്കള്‍ പറഞ്ഞു.

പെണ്‍കുട്ടിയെ മൂവാറ്റുപുഴ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ വീട്ടില്‍ നിന്നുംപോയ വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് കാണിച്ച് മാതാവ് പുത്തന്‍കുരിശ് പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News