കോഴിക്കോട് രണ്ട് ബസ് ജീവനക്കാര്‍ക്ക് കുത്തേറ്റു

കോഴിക്കോട് ബാലുശ്ശേരി കിനാലൂരില്‍ 2 ബസ് ജീവനക്കാര്‍ക്ക് കുത്തേറ്റു. കിനാലൂര്‍ സ്വദേശികളായ സിജിത്ത്, സിജാദ് എന്നിവര്‍ക്കാണ് കുത്തേറ്റത്. കടം വാങ്ങിയ പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കത്തി കുത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതികളായ 3 പേരെ ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. 500 രൂപ വായ്പ വാങ്ങിയത് ചോദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ബസ് ജീവനക്കാരും കിനാലൂര്‍ സ്വദേശികളുമായ സിജിത്ത്, സിജാദ് എന്നിവര്‍ക്കാണ് കുത്തേറ്റത്. ഗുരതരമായി പരുക്കേറ്റ 2 പേരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ ചികിത്സയിലാണ്. ഇവരെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.

Also Read: നടൻ യോഗി ബാബുവിനെതിരെ വിരുമ്പാകം പൊലീസ് സ്റ്റേഷനില്‍ പരാതി

സംഭവത്തില്‍ ബാലുശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ബാലുശ്ശേരി കരുമല സ്വദേശി ബബിജിത്ത് ആണ് ഒന്നാം പ്രതി. ബബിജിത്ത് ആണ് 2 പേരേയും കത്തി ഉപയോഗിച്ച് കുത്തിയതെന്ന് പോലീസ് പറഞ്ഞു. കിനാലൂര്‍ സ്വദേശി മനീഷ്, കരുമല സ്വദേശി ശരത്ത് ലാല്‍ എന്നിവരാണ് മറ്റ് പ്രതികള്‍. ലഹരി സംഘങ്ങളുമായി പ്രതികള്‍ക്കുള്ള ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Also Read: ആയുഷ് മേഖലയില്‍ വന്‍ മുന്നേറ്റം: 177.5 കോടിയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News