വീട്ടിൽ നിന്ന് രണ്ട് സിസിടിവി ക്യാമറകൾ മോഷണം പോയി

വീട്ടിൽ നിന്ന് രണ്ട് സിസിടിവി ക്യാമറകൾ മോഷണം പോയി. കൊല്ലം കപ്പലണ്ടിമുക്ക് കോളേജ് ജംഗ്ഷന് സമീപമുള്ള വീട്ടിൽ നിന്നാണ് ക്യാമറകൾ മോഷണം പോയത്. ക്യാമറ മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചു.വികാസ് നഗറിൽ താമസിക്കുന്ന കെടി ഹരിലാലിന്റെ ചുറ്റുമതിലിൽ സ്ഥാപിച്ച ക്യാമറകളാണ് മോഷ്ടിച്ചത്.

ALSO READ:സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ചൊവ്വാഴ്ച അർദ്ധരാത്രിയ്ക്ക് ശേഷമായിരുന്നു മോഷണം നടന്നത്. വീട്ടിലെ മറ്റൊരു സിസിടിവിയിലാണ് ഈ മോഷണ ദൃശ്യങ്ങൾ പതിഞ്ഞത്. കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തു. സമീപത്ത് സ്ഥിരം പ്രശ്നമുണ്ടാക്കുന്ന യുവാവാണ് മോഷണം നടത്തിയതെന്നാണ് വീട്ടുകാർ പൊലീസിന് നൽകിയ മൊഴി.

ALSO READ:തൃശ്ശൂരിന്റെ നഗരവീഥികളിൽ ഇന്ന് വൈകിട്ട് പുലികളിറങ്ങും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News