കാറിന് തീപിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു

കാറിന് തീപിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു. ഉത്തര്‍പ്രദേശിലെ നോയിഡ സെക്ടര്‍ 119 ആമ്രപാലി പ്ലാറ്റിനം സൊസൈറ്റിയിലാണ് സംഭവം. കാറിനു തീപിടിച്ചതിനു കാരണം വ്യക്തമായിട്ടില്ല. ഇക്കാര്യത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. സ്വിഫ്റ്റ് കാറിനാണ് തീപിടിച്ചതെന്ന് പൊലീസ് പറഞ്ഞു.

Also Read : റെഡിമെയ്ഡ് വസ്ത്രങ്ങളെന്ന് വ്യാജേന; മുന്ദ്ര തുറമുഖത്തെത്തിയത് വിദേശ സിഗരറ്റ്

ഇന്നു രാവിലെയാണ് സംഭവം. ഉടന്‍ തന്നെ ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ഉള്ളില്‍നിന്നു രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി. ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പൊലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ സാക്ഷി മോഹന്‍ അവസ്തി പറഞ്ഞു.

Also Read :കൊച്ചിയില്‍ കുസാറ്റ്‌ഫെസ്റ്റിനിടെ അപകടം; 4 മരണം

മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം  വിവരമറിഞ്ഞയുടന്‍തന്നെ  അഗ്നിശമനസേനാ സംഘം സ്ഥലത്തെത്തി തീയണച്ചുവെന്ന് ചീഫ് ഫയർ ഓഫീസർ പ്രദീപ് കുമാർ ചൗബെ മാധ്യമങ്ങളോട്  പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News