ഒമാനില്‍ കനത്ത മഴ; ഒഴുക്കില്‍പ്പെട്ട 3 കുട്ടികളില്‍ 2 പേരുടെ മൃതദേഹം കണ്ടെത്തി; മുന്നറിയിപ്പുമായി അധികൃതര്‍

യു എ ഇ യിലും ഒമാനിലും മഴ തുടരുന്നു. ഒമാനില്‍ കനത്ത മഴയില്‍ ഒഴുക്കില്‍പ്പെട്ട 3 കുട്ടികളില്‍ 2 പേരുടെ മൃതദേഹം കിട്ടി. മറ്റൊരു കുട്ടിക്കായി തെരച്ചില്‍ നടത്തുകയാണെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. അല്‍ റുസ്താക്ക് ഗവര്‍ണറേറ്റില്‍ വാദി ബാനി ഗാഫിറിലാണ് അപകടമുണ്ടായത്. ദാഹിറ ഗവര്‍ണറേറ്റിലെ യാങ്കില്‍ വിലായത്തില്‍ വെള്ളപ്പാച്ചിലില്‍ വാഹനം കുടുങ്ങി ഒരാളെ കാണാതായിരുന്നു. ഇതേ സ്ഥലത്ത് 6 പേരെ സിവില്‍ ഡിഫന്‍സ് രക്ഷിക്കുകയും ചെയ്തു.

ഒമാനില്‍ കനത്ത മഴയെത്തുടര്‍ന്നും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നും എല്ലാ സര്‍ക്കാര്‍ പൊതുസ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധിയായിരുന്നു. ഒമാനില്‍ കനത്ത മഴയ്ക്കാണ് സാധ്യത. ശക്തമായ ഇടിമിന്നലോട് കൂടിയ മഴ ഇന്നു രാത്രിയും നാളെ പുലര്‍ച്ചെയും പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളുടെ അറിയിപ്പ്.

Aldo Read : ബാങ്കിംഗ് രംഗത്ത് നിന്ന് പൊതുപ്രവർത്തനത്തിലേക്ക്; ചാഴികാടന്റെ യാത്ര ഇങ്ങനെ…

അതേസമയം, ബുധനാഴ്ചവരെ ശക്തമായ മഴയുണ്ടാകുമെന്നാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. കടലില്‍ പോകുന്നവര്‍ ദൂരക്കാഴ്ചയും കടലിന്റെ അവസ്ഥയും പരിശോധിക്കണമെന്നും കാലാവസ്ഥാ ബുള്ളറ്റിനുകളും റിപ്പോര്‍ട്ടുകളും പിന്തുടരണമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി ആവശ്യപ്പെട്ടു.

ദുബായില്‍ ഞായറാഴ്ച രാവിലെ മുതല്‍ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. ഇടിയോട് കൂടിയ മഴയില്‍ മിക്ക സ്ഥലങ്ങളിലും വെള്ളം കയറി. ഞായറാഴ്ച രാവിലെ മുതല്‍ ആരംഭിച്ച കനത്ത മഴയില്‍ യുഎഇയിലെ പല സ്ഥലങ്ങളിലും റോഡുകളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. ഇത് ഗതാഗത കുരുക്ക് രൂക്ഷമാക്കി.

പല സ്ഥലങ്ങളിലും സ്‌കൂളുകള്‍ക്ക് ഇന്നും അവധിയാണ്. വിദ്യാലയങ്ങളോടും സ്വകാര്യ മേഖലാ കമ്പനികളോടും ഫ്‌ലെക്‌സിബിള്‍ വര്‍ക്കിങ് രീതികള്‍ സ്വീകരിക്കാന്‍ നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റിയും മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം നേരത്തെ ആവശ്യപ്പെട്ടിരുന്നു. സമീപ കാലത്തെ ഏറ്റവും ശക്തമായ മഴയാണ് യു എ ഇയില്‍. മഴയില്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നല്‍കി. പല സ്ഥലങ്ങളിലും വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News