രണ്ട് കോടി തരണം; ‘ദി എലഫന്റെ വിസ്പറേഴ്‌സ്’ സംവിധായികയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ച് ബൊമ്മനും ബെല്ലിയും

ഇത്തവണ ഓസ്‌കര്‍ പുരസ്‌കാരം നേടിയ ഡോക്യുമെന്ററിയായിരുന്നു ‘ദി എലഫന്റെ വിസ്പറേഴ്‌സ്’. ഡോക്യൂമെന്ററിയിലൂടെ പ്രശസ്‌തരായ ദമ്പതിമാരായ ബൊമ്മനും ബെല്ലിയും സംവിധായികയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. രണ്ട് കോടി രൂപ ആവശ്യപ്പെട്ടുകൊണ്ടാണ് ഇവരുടെ നോട്ടീസ്. ഡോക്യുമെന്ററിയിലൂടെ സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസ് പണമുണ്ടാക്കിയെന്നും എന്നാല്‍ ഇതില്‍ നിന്ന് തങ്ങള്‍ക്കൊന്നും നല്‍കിയില്ലെന്നുമാണ് ബൊമ്മനും ബൊമ്മിയും പറയുന്നത്.

also read: രാജസ്ഥാനിലെ കൂട്ടബലാത്സംഗം; പതിനാലുകാരിയുടെ ചിതയിലേക്ക് ചാടി പിതാവ്

ഡോക്യുമെന്ററിയുടെ ചിത്രീകരണം തുടങ്ങുന്നതിന് മുന്നോടിയായി തങ്ങള്‍ക്ക് വീട് വച്ചു നല്‍കാമെന്നും വാഹനം വാങ്ങി നല്‍കാമെന്നും സാമ്പത്തിക സഹായം ചെയ്യുമെന്നും പറഞ്ഞിരുന്നു. മാത്രവുമല്ല ഡോക്യുമെന്ററിയ്ക്ക് ലഭിക്കുന്ന വരുമാനത്തിന് അനുസൃതമായി ഒരു പങ്കു നല്‍കാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇതൊന്നും പാലിക്കപ്പെട്ടില്ല എന്നാണ് ഇവർ അയച്ച നോട്ടീസില്‍ പറയുന്നത്.

തങ്ങളെ യഥാര്‍ഥ ഹീറോകള്‍ എന്ന് പറഞ്ഞാണ് രാഷ്ട്രീയ നേതാക്കള്‍ക്കും കായികതാരങ്ങള്‍ക്കും സിനിമാതാരങ്ങള്‍ക്കും അവര്‍ പരിചയപ്പെടുത്തിയത്. അതേ സമയം ഓസ്‌കര്‍ നേട്ടത്തിന് ശേഷം തമിഴ്‌നാട് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും പാരിതോഷികമായി നല്‍കിയ തുക അവര്‍ കൈക്കലാക്കിയെന്നുമാണ് നോട്ടീസില്‍ പറയുന്നത് .

ബെല്ലിയുടെ ചെറുമകളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നു എന്നാല്‍ ഇത് പാലിച്ചിക്കപ്പെട്ടില്ല. ഇതേക്കുറിച്ച് സംസാരിക്കാന്‍ ബൊമ്മന്‍ പലതവണ നിര്‍മാതാവിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുത്തില്ല എന്നും പറയുന്നു.

also read: വധശ്രമ കേസ്; അനുഷയുടെ ജാമ്യ അപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

സംവിധായിക കാര്‍തികി ഗോണ്‍സാല്‍വസ്, നിര്‍മാതാക്കളായ സിഖ്യ എന്റര്‍ടെയിന്‍മെന്റ്‌സ് എന്നിവര്‍ക്കെതിരേയാണ് ഗുരുതര ആരോപണങ്ങള്‍ ബൊമ്മനും ബെല്ലിയും ഉന്നയിച്ചത്.സിനിമയ്ക്കായി ഒരു വിവാഹരംഗം ചിത്രീകരിക്കാന്‍ സ്വന്തം കയ്യില്‍നിന്ന് പണം ചെലവാക്കിയ കഥയും ഇവര്‍ പറഞ്ഞു. ബെല്ലിയുടെ പേരക്കുട്ടിയുടെ പഠനാവശ്യത്തിനായി കരുതിയ പണമാണ് ഡോക്യുമെന്ററിക്കായി മുടക്കിയതെന്ന് ദമ്പതിമാര്‍ ആരോപിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News