ഛത്തീസ്ഗഡിൽ നക്സൽ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു

ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലുണ്ടായ നക്‌സല്‍ ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. ജവാന്മാര്‍ സഞ്ചരിച്ച ട്രക്ക് ഐഇഡി ഉപയോഗിച്ച് സ്‌ഫോടനം നടത്തുകയായിരുന്നു. ഷൈലേന്ദ്ര, വിഷ്ണു ആര്‍ എന്നിവരാണ് മരിച്ചത്. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. കൊല്ലപ്പെട്ട വിഷ്ണു ട്രക്ക് ഡ്രൈവറും ഷൈലേന്ദ്ര ജവാനുമാണ്.

Also Read; വയനാട്ടിലെ വകുപ്പുമായി ബന്ധപ്പെട്ട ക്ഷേമ പദ്ധതികൾ വേഗത്തിലാക്കും, കാര്യങ്ങൾ പഠിച്ച് പ്രവർത്തിക്കും: മന്ത്രി ഒ ആർ കേളു

സില്‍ഗര്‍, തെകുലഗുഡെം ഗ്രാമങ്ങള്‍ക്കിടയിലാണ് നക്‌സലൈറ്റുകള്‍ ഐഇഡി സ്ഥാപിച്ചത്. സ്‌ഫോടനത്തിന് പിന്നാലെ കൂടുതല്‍ സേനയെ പ്രദേശത്തേക്ക് അയച്ചതായി അധികൃതര്‍. മൃതദേഹങ്ങള്‍ വനത്തില്‍ നിന്നും മാറ്റി നക്‌സലുകള്‍ക്കായ തെരച്ചില്‍ പുരോഗമിക്കുകയാണ്.

Also Read; കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ദേശീയഗാനത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറി; പ്രോട്ടോകോൾ ലംഘിച്ചു: മന്ത്രി വി ശിവൻകുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News